സ്നേഹദീപമേ, നയിച്ചാലും… ; എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം : യഹ് യ തളങ്കര

ദുബായ്: ലോകമൊട്ടാകെ ബിസിനസ് വിജയത്തിന്റെ പ്രതീകമായി ഉയർന്ന് നിൽക്കുമ്പോഴും, മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും ചേർത്തുപിടിച്ചു മുന്നേറുന്ന പദ്മശ്രീ എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പദ്മശ്രീ എം.എ. യൂസഫലിക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിന് കരുതലായ കൈത്താങ്ങായി മാറുന്ന അദ്ദേഹത്തിന്റെ സേവന മനോഭാവം എല്ലാവർക്കും പ്രചോദനമാണെന്ന് യഹ്യ …

ചെറുവത്തൂര്‍, മയ്യിച്ചയില്‍ യുവാവ് അണക്കെട്ടില്‍ വീണു മരിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍, വെങ്ങാട്ട്, മയ്യിച്ചയില്‍ യുവാവ് അണക്കെട്ടില്‍ വീണു മരിച്ചു. മയ്യിച്ച, വണ്ണാത്തംവളപ്പിലെ കെ പി മോഹനന്റെ മകന്‍ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാത്രി വീട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് ഷാജി. മാതാവ്: യശോദ.

പാണക്കാട്, സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ പ്രചരണം 15 കോടി രൂപ കൊടുക്കാത്ത വിരോധത്തില്‍; പിന്നില്‍ കാപ്പ കേസ് പ്രതി, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കാപ്പ കേസില്‍ പ്രതിയായ മുഹമ്മദ് റോഷന്‍ എന്നയാളാണ് പ്രചരണം നടത്തിയതെന്നാണ് പെരിന്തല്‍ മണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ സാദിഖലി തങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത ശേഷം അടുത്ത ബന്ധുവിനെ വിളിച്ച് 15 കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പണം കൊടുക്കാന്‍ തങ്ങളോ, …

കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി; ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ പരിചരിച്ചത് ഇടവേളയില്ലാതെ

ന്യൂഡല്‍ഹി: കേരളത്തിലെ നഴ്‌സുമാരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ കേരളത്തിലെ നഴ്‌സുമാരെ വാനോളം പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം മാതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ കുറിപ്പ് പങ്കുവച്ചത്. ഒരു പോള കണ്ണടയ്ക്കാതെ ഓരോ മണിക്കൂര്‍ ഇടവിട്ട് അവര്‍ പരിശോധനയ്‌ക്കെത്തും. തന്റെ അമ്മയെ മാത്രമല്ല, ഇതുപോലെ എത്ര രോഗികളെയാണ് അവര്‍ ഉറങ്ങാതെ പരിചരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. കേരളത്തിലെ നഴ്സുമാര്‍ എത്ര ആണ്‍മക്കളെയും, പെണ്‍മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും അവരുടെ …

അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു(30) വിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഓഖ – എറണാകുളം എക്‌സ്പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയുടെ അമ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയിരുന്നു. ഇതോടെ സമീപത്ത് മറ്റാരും ഇല്ലെന്ന് കണ്ട ജീവനക്കാരന്‍ കുട്ടിയുടെ അടുത്ത് വന്നിരുന്നു …

പനയാല്‍, കുന്നൂച്ചി തുരുത്തി വളപ്പിലെ ചിരുതമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, കുന്നൂച്ചി, തുരുത്തി വളപ്പിലെ ചിരുതമ്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യകാല കര്‍ഷകസംഘം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പരേതനായ അമ്പുവിന്റെ ഭാര്യയാണ്. മകന്‍: മണികണ്ഠന്‍. മരുമകള്‍: മിനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(നെരോടി, കുറ്റിക്കോല്‍) പരേതരായ അച്യുതന്‍, കൊട്ടന്‍, രാമുഞ്ഞി.

വന്ദേ ഭാരതില്‍ നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കള്‍; ഐആര്‍സിടിസിക്കും വില്‍പനക്കാരനും 60 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: വന്ദേ ഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഐ.ആര്‍ടി.സിക്കും വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണ വിതരണ കമ്പനിക്കുമെതിരെ ഇന്ത്യന്‍ റെയില്‍വേ നടപടി ആരംഭിച്ചു. ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപയും ഭക്ഷണ വിതരണ കമ്പനിക്ക് 50 ലക്ഷം രൂപയും റെയില്‍വെ പിഴ ചുമത്തി. വില്‍പനക്കാരന്റെ കരാര്‍ അവസാനിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമാണ് മുന്‍തൂക്കമെന്നാണ് ഇതുസംബന്ധിച്ച് റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് …

നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

കാസര്‍കോട്: ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി. 90 പേരടങ്ങിയ രണ്ടു കമ്പനി മഹാരാഷ്ട്ര പൊലീസും 80 പേര്‍ വീതമുള്ള രണ്ടു കമ്പനി താമിഴ്‌നാട് പൊലീസുമാണ് ജില്ലയില്‍ എത്തിയത്. തമിഴ്‌നാട് പൊലീസിനു പെരിയ, കുണിയയിലെ എമിന്‍ സ്‌കൂളിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. മഹാരാഷ്ട്ര പൊലീസിനു നീലേശ്വരത്തും ഉപ്പളയിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. രണ്ടു കമ്പനി ബി എസ് എഫ് നേരത്തെ ജില്ലയില്‍ എത്തിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പു സുരക്ഷയ്ക്ക് …

എറണാകുളത്തെ ഓയില്‍ കമ്പനിയുടെ ബോയ്‌ലറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: ഓയില്‍ കമ്പനിയിലെ ബോയ്‌ലറില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. എറണാകുളം എടയാര്‍ വ്യവസായ കേന്ദ്രത്തിലെ സി.ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏഴു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് തീകെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാവീഴ്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തീപിടുത്തം ഉണ്ടായ …

തളങ്കര പള്ളിക്കാലില്‍ പൊലീസ് റെയ്ഡ്; വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തളങ്കര, പള്ളിക്കാലിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുകളുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.തളങ്കര, പള്ളിക്കാല്‍, മാസ്റ്റര്‍ മന്‍സിലില്‍ പിഎ മുഹമ്മദ് ജഷീദ് (32), കോഴിക്കോട് കല്ലായി, പറമ്പിലെ സിപി മുവാദ് (37) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എസ്‌ഐയും സംഘവും സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തിയത്. പൊലീസ് സംഘത്തില്‍ എസ്‌ഐ രാജേഷ്, പ്രൊബേഷന്‍ എസ്‌ഐ പ്രജിത്ത്, സീനിയര്‍ …

കായംകുളത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച ലീഗ് നേതാവിനെ പുറത്താക്കി; മുസ്ലീംലീഗ് ജനമനസ്സുകളിലേയ്ക്ക്

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത- പ്രത്യയ ശാസ്ത്രാധിഷ്ഠിത പാര്‍ട്ടികള്‍ കണ്ണും കാതും പൊത്തിപ്പിടിച്ചു നാവു കൊണ്ടു ആഗോള പ്രശ്‌നങ്ങളിലും അപ്രസക്ത കാര്യങ്ങളിലും തലയിട്ടടിക്കുന്ന സമകാല സാഹചര്യത്തില്‍ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റും യു ഡി എഫ് കായംകുളം മണ്ഡലം പ്രസിഡന്റുമായ ഇര്‍ഷാദിനെ തല്‍ക്ഷണം ആ സ്ഥാനങ്ങളില്‍ നിന്നു ലീഗ് നേതൃത്വം നീക്കം ചെയ്തു. മാത്രമല്ല, അധികം …

മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേരെയും ഇടിച്ചു തെറുപ്പിച്ചു; ഒരാളുടെ നില ഗുരുതരം, സംഭവം മീഞ്ച മജ്ബയലില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേരെയും ഇടിച്ചു തെറുപ്പിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന മജിബയലിലെ ദയാനന്ദ (37)കൃഷ്ണ കുമാര്‍ (29), സുധാകര (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റ ദയാനന്ദനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെ മീഞ്ച, മജ്ബയലില്‍ ആണ് അപകടം. ദയാനന്ദ റോഡരുകില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇരുന്നും മറ്റു രണ്ടുപേര്‍ സമീപത്തു നിന്നും സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഹൊസങ്കടി ഭാഗത്തു നിന്നു മിയാപദവ് ഭാഗത്തേയ്ക്ക് …

മണല്‍ കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവറും ഉടമയും അറസ്റ്റില്‍; മണല്‍ കടത്തിനു പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തിയ ടിപ്പര്‍ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു.മണല്‍ കടത്തുന്നതിന് പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആളെ പിടികൂടുന്നതിനു പൊലീസ് അന്വേഷണമാരംഭിച്ചു.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയോരങ്ങളില്‍ അനധികൃത മണല്‍ കടത്ത് അതിരൂക്ഷമാവുന്നതിനിടയിലാണ് പൊലീസ് നടപടി. കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ചു എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.ടിപ്പര്‍ ഡ്രൈവര്‍ ചേപ്പിനടുക്ക …

20 വയസ്സിനിടെ പീഡനത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റില്‍

പനാജി: മൂന്നു വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഗോവയില്‍ 20 കാരന്‍ അറസ്റ്റില്‍. കുര്‍ചോറം കക്കോറ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുശാന്ത് നായിക്കിന്റെ മകന്‍ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. പീഡന വിവരം യുവാവ് തന്നെയാണ് സുഹൃത്തുക്കളെ അറിയിക്കുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഡന വിവരം പുറത്തുവന്നതോടെ യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ …

പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചി: പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ടന്തറയിലെ റിനാസ് (15) ആണ് മരിച്ചത്. വളയന്‍ചിറങ്ങര പെരിയാര്‍വാലി കനാലില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവിടെ ആളുകള്‍ കുളിക്കാനിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റിനാസിന് നീന്തല്‍ അറിയില്ലെന്ന് പറയുന്നു. കനാലില്‍ കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും …

ബദിയഡുക്ക, വിദ്യാഗിരിയില്‍ വാന്‍ മരത്തിലിടിച്ച് 12 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടം ഷുഗര്‍ പരിശോധിക്കാന്‍ പോകുന്നതിനിടയില്‍, രക്ഷകരായി നാട്ടുകാര്‍

കാസര്‍കോട്: നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു. ഏറെ നേരം വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സാരമായി പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ബദിയഡുക്ക-വിദ്യാഗിരി-സുള്ള്യപ്പദവ് റോഡിലെ വിദ്യാഗിരി, നവക്കാനയിലാണ് അപകടമുണ്ടായത്. ഷുഗര്‍ പരിശോധിക്കുന്നതിനായി ബദിയഡുക്കയിലേക്ക് പോവുകയായിരുന്നു സത്യനാരായണ ഭട്ട്. നവക്കാനയില്‍ എത്തിയപ്പോള്‍ വാനിന്റെ നിയന്ത്രണം തെറ്റി റോഡരുകിലെ …

പ്രശസ്ത നടനും മുകേഷിന്റെ സഹോദരി ഭർത്താവുമായ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ കെ രാജേന്ദ്രൻ ( 71) അന്തരിച്ചു . കുറെ കാലമായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനം സ്വദേശിയാണ്. എഴുപതോളം ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. അന്തിമ കർമ്മങ്ങൾ തൃശൂർ തൃത്തല്ലൂരിലെ തറവാട്ടിൽ നടക്കും. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സിനിമ, നാടകം എന്നിവയ്ക്കൊപ്പം സീരിയലുകളിലും പ്രിയ നടനായിരുന്നു. ഡൽഹിയിലെ ഡ്രാമ സ്കൂളിലും പൂനെ ഫിലിം ഇൻ സ്ടിട്യൂട്ടിലും പഠിച്ചിരുന്നു.

മോദി ലോക ജനപ്രിയ നേതാവ്

ന്യൂഡൽഹി : ആഗോള ജനപ്രിയ ജനാധിപത്യ നേതാവായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ യു.എസ്. ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ മോണിംഗ് കൺസൾട്ട് നടത്തിയ ലോക സർവ്വേ തിരഞ്ഞെടുത്തു. സർവ്വേയിൽ മോദിക്ക് 68% റേറ്റിംഗ് ലഭിച്ചു. സർവ്വേയിൽ പങ്കെടുത്ത 26 ശതമാനം പേർ മോദിയെ എതിർത്തു. ആറു ശതമാനം അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലായിരുന്നു സർവ്വേ. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമൽ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീജയ് മ്യുംഗ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും 62 …