പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചി: പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ടന്തറയിലെ റിനാസ് (15) ആണ് മരിച്ചത്. വളയന്‍ചിറങ്ങര പെരിയാര്‍വാലി കനാലില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവിടെ ആളുകള്‍ കുളിക്കാനിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റിനാസിന് നീന്തല്‍ അറിയില്ലെന്ന് പറയുന്നു. കനാലില്‍ കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തൊട്ടുത്തുള്ള കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ജാസ്മിന്‍ ആണ് റിനാസിന്റെ മാതാവ്. അമ്മയും മകനും വാടക വീട്ടിലാണ് താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ട് പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘം; കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണത്തിനു പിന്നാലെ, സ്വര്‍ണ്ണം കണ്ടപ്പോള്‍ കൊണ്ടു പോകാന്‍ എടുത്തുവച്ച മിഠായിക്കെട്ട് മറന്നുവച്ചു

You cannot copy content of this page