സിനിമാ ചിത്രീകരണത്തിനിടെ നടന്‍ രാം ചരണിന് കണ്ണിന് പരിക്കേറ്റു; വേണ്ടി വന്നത് നാല് തുന്നലുകള്‍

ഹൈദരാബാദ്: പുതിയ ചിത്രം പെഡിയുടെ ചിത്രീകരണത്തിനിടെ നടന്‍ രാം ചരണിന് കണ്ണിന് പരിക്കേറ്റു. കണ്ണിന് മുകളിലായാണ് പരിക്കേറ്റതെന്നും നാലു തുന്നലുകള്‍ വേണ്ടി വന്നുവെന്നും താരം പറഞ്ഞു. ആരാധകരോട് പരിഭ്രമിക്കരുതെന്നും ചെറിയ പരിക്കായിരുന്നുവെന്നും താന്‍ ഷൂട്ടിംഗില്‍ തിരിച്ചെത്തിയെന്നും താരം പറഞ്ഞു. ഹുിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹൈദരാബാദില്‍ ആക്ഷന്‍ സീനിന്റെ ചിത്രീകരണത്തിനിടെയാണ് രാം ചരണിന് പരിക്കേറ്റത്. അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നിട്ടും വിശ്രമത്തിന് തയാറാകാതെ ജോലിയില്‍ തിരിച്ചെത്തിയ താരത്തിന് സമൂഹ മാധ്യമങ്ങളില്‍ അഭിന്ദന പ്രവാഹമാണ്.

ദേശീയ അവാര്‍ഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെഡി സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രമാണ്. ജാന്‍വി കപൂര്‍, ശിവ രാജ്കുമാര്‍, ജഗപതി ബാബു, ദിവ്യേന്ദു തുടങ്ങിയ വന്‍താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശിവ രാജ്കുമാറും രാം ചരണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
പെഡിക്കുവേണ്ടി വലിയ രീതിയില്‍ ശാരീരിക പരിവര്‍ത്തനം നടത്തിയ രാംചരണിന്റെ പരുക്കന്‍ ലുക്കുമായുള്ള ഗ്‌ളിംപ്‌സ് വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു.

വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവിമേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് എ. ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഏപ്രില്‍ 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page