അനാഥത്വത്തിലായിരുന്ന വയോധികയ്ക്ക് തണലും തുണയുമായി പിങ്ക് പൊലീസ്
കാസർകോട്: ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികയ്ക്ക് കാസർകോട് പിങ്ക് പൊലീസ് തണലൊരുക്കി. പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് എ എസ് ഐ ശാരദ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗീത,സിവിൽ പൊലീസ് ഓഫീസർമാരായ രേഷ്മ, രമ്യത എന്നിവർ അധികൃതരുമായി സംസാരിച്ച് വാരിജയെ പരവനടുക്കം ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി …
Read more “അനാഥത്വത്തിലായിരുന്ന വയോധികയ്ക്ക് തണലും തുണയുമായി പിങ്ക് പൊലീസ്”