അനാഥത്വത്തിലായിരുന്ന വയോധികയ്ക്ക് തണലും തുണയുമായി പിങ്ക് പൊലീസ്

കാസർകോട്: ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികയ്ക്ക് കാസർകോട് പിങ്ക് പൊലീസ് തണലൊരുക്കി. പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് എ എസ് ഐ ശാരദ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗീത,സിവിൽ പൊലീസ് ഓഫീസർമാരായ രേഷ്മ, രമ്യത എന്നിവർ അധികൃതരുമായി സംസാരിച്ച് വാരിജയെ പരവനടുക്കം ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.പിങ്ക് പോലീസിന്റെ മാനവിക സമീപനത്തെ മനുഷ്യസ്നേഹികൾ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page