എരിയാകോട്ട കളിയാട്ട മഹോത്സവം: വ്യാപാരി സമിതി കലവറ സാധനങ്ങള്‍ സമര്‍പ്പിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കാവുഗോളി ചൗക്കി എരിയാകോട്ട ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് പച്ചക്കറികളും ഭക്ഷ്യ സാധനങ്ങളും സമര്‍പ്പിച്ചു. കലവറ സാധനങ്ങളുമായി ക്ഷേത്ര സന്നിധിയിലെത്തിയ വ്യാപാരികളെ ക്ഷേത്രം ഭാരവാഹികള്‍ വരവേറ്റു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി റിയാസ് ചൗക്കി, ലേബര്‍ ഓഫീസര്‍ അബ്ദുള്‍ സലാം, ഏരിയാ സെക്രട്ടറി പ്രകാശന്‍, മെര്‍ക്കന്റൈല്‍ സൊെൈസെറ്റി സെക്രട്ടറി കുഞ്ഞിരാമന്‍, സമിതി യൂണിറ്റ് പ്രസിഡന്റ് വിജയന്‍, ഹക്കീം കമ്പാര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page