12ലെ പണിമുടക്ക്: കാസര്‍കോട് ജില്ല സജ്ജമായി; ട്രേഡ് യൂണിയന്‍ സംയുക്ത സമിതി

കാസര്‍കോട്: ലേബര്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ 12ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനു കാസര്‍കോട് ജില്ല സജ്ജമായെന്നു ഭാരവാഹികള്‍ അറിയിച്ചു. സി ഐ ടി യു, എ ഐ ടി യു സി, എച്ച് എം എസ്, എന്‍ എല്‍ യു, ഐ എന്‍ എല്‍ സി, ജെ ജെ യു സി, കെ ടി യു സി തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പോരാട്ടങ്ങളിലൂടെ നേടിയ തൊഴില്‍ അവകാശങ്ങള്‍ക്കെതിരായ നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതുള്‍പ്പെടെ 13 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, വിത്ത് ബില്‍ ഉപേക്ഷിക്കുക, ഇന്‍ഷൂറന്‍സ് മേഖലയുടെ നൂറ് ശതമാനം സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page