കര്‍ണാടക മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസില്‍ വന്‍ കവര്‍ച്ച; 300ഗ്രാം സ്വര്‍ണവും ഒന്നരലക്ഷം രൂപയും നഷ്ടപ്പെട്ടു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ബൈരതി സുരേഷിന്റെ വിധാന്‍ സൗധയിലെ ഓഫീസില്‍ വന്‍ കവര്‍ച്ച. മന്ത്രിയെ കാണാന്‍ ഓഫീസിലെത്തിയ നവീന്‍ എന്നയാള്‍ ഹാന്‍ഡ്ബാഗ് മറന്നുവച്ചിരുന്നു.
അതില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. ബാഗില്‍ 300ഗ്രാം സ്വര്‍ണവും (ഏകദേശം 37 പവന്‍) ഒന്നരലക്ഷം രൂപയും ഉണ്ടായിരുന്നതായി പറയുന്നു.
നവീന്‍ മന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നവീന്‍ വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ വിധാന്‍ സൗധ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വിധാന്‍ സൗധയിലെ ജീവനക്കാരനാണ് ബാഗ് മോഷ്ടിച്ചതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page