ദേശീയ പണിമുടക്ക് : ഐക്യ ട്രേഡ് യൂണിയന്‍ മേഖലാ പ്രചരണ ജാഥ തുടങ്ങി

കാസര്‍കോട്: 12ന്റെ ദേശീയ പണിമുടക്കിന്റെ മേഖല ജാഥ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍ പതാക സ്വീകരിച്ചു.
എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, എ ആര്‍ ധന്യവാദ്, പി ജാനകി, പി വി കുഞ്ഞമ്പു, എ നാരായണന്‍, മധുസൂദനന്‍ നമ്പ്യാര്‍, അസ്‌കര്‍, ശോഭലത, ബിജു ഉണ്ണിത്താന്‍, കെ രവീന്ദ്രന്‍ പ്രസംഗിച്ചു.
ചൗക്കി, ചെട്ടുംകുഴി, ചെര്‍ക്കള ,നെല്ലിക്കട്ട, ബോവിക്കാനം, ഗാഡിഗുഡ്ഡെ, നാട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അടൂരില്‍ സമാപിച്ചു.
സ്വീകരണങ്ങളില്‍ പി ബാലകൃഷ്ണന്‍,ഹനീഫ് കടപ്പുറം, ബിജു ഉണ്ണിത്താന്‍, കെ രവീന്ദ്രന്‍, അബ്ദുള്‍ റഹ്‌മാന്‍ ധന്യവാദ്, പി രവീന്ദ്രന്‍, ഗിരികൃഷ്ണന്‍, എ.പി റഫീഖ്, ഭാസ്‌കരന്‍ ചൗക്കി, നന്ദനന്‍ ടി.എം, മോഹനന്‍ പന്നിപ്പാറ, ബി.കെ മനോഹരന്‍, കുഞ്ഞിരാമന്‍ പി, കെ.പി ഗംഗാധരന്‍, ഭാസ്‌കരന്‍, വിജയകുമാര്‍, ജാനകി, സുന്ദരന്‍, പ്രകാശന്‍, കുശലന്‍, ഉഷ, അശോകന്‍, രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page