ലോട്ടറിക്കട ജീവനക്കാരന്‍ കടയ്ക്കു പുറകില്‍ തൂങ്ങി മരിച്ച നിലയില്‍

പുനലൂര്‍: ലോട്ടറിക്കടയിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിലെ ലോട്ടറിക്കട ജീവനക്കാരന്‍ മൊയ്തീന്‍ ബാദുഷ (67)യാണ് ആത്മഹത്യ ചെയ്തത്. കടയ്ക്കു പുറകിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ കടയില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായിരുന്നുവെന്നു പറയുന്നു. വൈകിട്ട് ഇടപാടുകാര്‍ കടയിലെത്തിയെങ്കിലും കടയില്‍ കണ്ടില്ല. അതേസമയം കട തുറന്നു കിടക്കുകയായിരുന്നു. ആളുകള്‍ തൊട്ടടുത്ത കടകളിലന്വേഷിച്ചുവെങ്കിലും ആര്‍ക്കും ബാദുഷയെ കാണാതായതു സംബന്ധിച്ചു വിവരമില്ലായിരുന്നു. പിന്നീടു കടക്കു ചുറ്റും നോക്കിയപ്പോഴാണ് കടയ്ക്കു പുറകില്‍ തൂങ്ങി മരിച്ച …

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയുടെ ചുണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മുറിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പിന്നാലെ കേസ്

ലക്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അധ്യാപികയുടെ ചുണ്ട് മുറിച്ചെടുത്തെന്ന പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി അധ്യാപികയുടെ ചുണ്ട് മുറിക്കുന്നതും മുഖത്തിന് നേരെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയും വിദ്യാര്‍ഥിയും നടന്നു പോകുന്നതും പിന്നാലെ തര്‍ക്കമുണ്ടാകുന്നതും സിസിടിവിയില്‍ കാണാം. സംഭവത്തിന് …

മണ്ണംകുഴി അംഗന്‍വാടി കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മണ്ണംകുഴിയിലെ അംഗന്‍വാടി കവര്‍ച്ച ചെയ്തയാളെ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയും കര്‍ണ്ണാടക പുത്തൂര്‍, നെല്യാടി കൊക്കട സ്വദേശിയുമായ അഷ്‌റഫ് (55) എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ ഉപ്പളയില്‍ വാടകക്കു താമസക്കാരനാണിപ്പോഴെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് മൂന്ന് കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. കളവു മുതല്‍ ഉപ്പളയിലെ ഒരു ഹിന്ദിക്കാരനാണ് വില്‍പ്പന നടത്തിയതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. കളവു മുതല്‍ വാങ്ങിയ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഓരോ സ്ഥലത്ത് …

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; യുവതിയുടെ ഇരുകൈകളും അമ്മാവന്‍ വെട്ടിമാറ്റി

തിരുവനന്തപുരം: സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ ഇരുകൈകളും അമ്മാവന്‍ വെട്ടിമാറ്റിയതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പോങ്ങനാട് സ്വദേശി സിന്ധുവിന്റെ കൈകളാണ് അമ്മാവന്‍ മണിക്കുട്ടന്‍ വെട്ടിമാറ്റിയത്. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ചുവിടുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്യുന്നത് മണിക്കുട്ടന്റെ പതിവാണെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മണിക്കുട്ടന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് …

സീതാംഗോളി രാജീവ് കോളനിയിലെ ഇച്ചാദു എംഡിഎംഎയുമായി അറസ്റ്റില്‍

കുമ്പള: സീതാംഗോളി രാജീവ് കോളനിയിലെ ഇച്ചാദു എന്ന അബ്ദുല്‍ നിസാറിനെ(24) 2.22ഗ്രാം എംഡിഎംഎ യുമായി കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍ അറസ്റ്റു ചെയ്തു. പ്രതിയുടെ പാന്റ്‌സിന്റെ പോക്കറ്റിലെ സിഗരറ്റ് കൂടില്‍ പോളിത്തീന്‍ കവറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഒരു പൈപ്പും 500 രൂപയും രണ്ടു ഐ ഫോണുകളും പ്രതിയില്‍ നിന്നു കണ്ടെടുത്തു.പൊലീസ് പട്രോളിംഗിനിടെ മുഗു ഹാളിനടുത്തെത്തിയ പൊലീസിനെ കണ്ട് ബൈക്കിനു മുകളില്‍ ഇരിക്കുകയായിരുന്ന ഇച്ചാദു അടുത്ത കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയതെന്നു പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍; വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടശേഷം കാറ് ഓടിച്ചുപോയ നടന്‍ മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇവരെ …

കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവര്‍ച്ച: പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കുമ്പള: നായിക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണാഭരണവും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതി ഇബ്രാഹിം കലന്തറിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. കൊള്ളയടിച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും പണവും കണ്ടെടുക്കാനും കൊള്ളയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളും ശേഖരിക്കാനുമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. അറസ്റ്റിനെ തുടര്‍ന്ന് ആറുപവന്‍ സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. ജനുവരി 18ന് രാത്രിയായിരുന്നു കവര്‍ച്ച. വീടിന്റെ പിന്‍വാതില്‍ തകര്‍ത്തു …

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായിക വിന്‍സി നിവേദയും ഉള്‍പ്പെടെ 8 പേര്‍ രാസലഹരിയുമായി പിടിയില്‍

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായിക വിന്‍സി നിവേദയും ഉള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ രാസലഹരിയുമായി പിടിയില്‍. ചെന്നൈ പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. മെത്താംഫെറ്റമിന്‍, എല്‍ എസ് ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെയാണ് രാസലഹരിയുമായി ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് നടിയും സഹസംവിധായികയുമടക്കമുള്ളവര്‍ കുടുങ്ങിയത്. പൊലീസ് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി …

പുതുയുഗയാത്രയെ യാത്രയയ്ക്കാനൊരുങ്ങി കുമ്പള; ആവേശഭരിതരായി യു ഡി എഫ് അണികള്‍

കാസര്‍കോട്: യു ഡി എഫിന്റെ പുതുയുഗയാത്രയെ ആവേശകരമായി യാത്ര അയക്കുന്നതിനു കുമ്പള തയ്യാറെടുത്തു. വൈകിട്ട് നാലുമണിക്കു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യാത്ര എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന യാത്ര സംസ്ഥാനത്തെ ഭരണ കാര്യങ്ങളും പൊതുമുതല്‍ക്കൊള്ളയും നിയമ നടപടികളിലുമുള്ള പക്ഷപാതവും നിയമവിരുദ്ധവുമായ നടപടികളുമൊക്കെ ജനങ്ങളെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താനാണ് ലക്ഷ്യമാക്കുന്നത്. യാത്രയുടെ ഉദ്ഘാടന ചടങ്ങ് ആവേശകരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പ്രവര്‍ത്തകര്‍ …

നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് 2 ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയത് ഭയംകൊണ്ടാണെന്നു താരം

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ ഇന്നലെ രാത്രിയിലാണ് അപകടം. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍സി ഉടമസ്ഥന്റെ പേരെന്നും ഒരു നടന്റെ വാഹനമാണിതെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം …

ഒന്നിച്ചിരുന്ന് മദ്യപിച്ചു; അനുജനെ ഇടിച്ചു കൊന്ന ജ്യേഷ്ഠൻ റിമാൻ്റിൽ

പാലക്കാട് : ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ നിസ്സാര പ്രശ്നത്തിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അനുജനെ ഇടിച്ചു കൊന്നു കിടക്കയിൽ കിടത്തിയ ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പഴയ പോസ്റ്റ് ഓഫീസ് തെരുവിലെ ബാബു (35 )ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിൽ മകനെ മരിച്ച നിലയിൽ കണ്ട മാതാവും ബന്ധുക്കളും മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചതിന് തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിന് ഏറ്റ ആഘാതമാണ് മരണകാരണമെന്നു കണ്ടെത്തിയിരുന്നു. റിപ്പോർട്ടിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠസഹോദരൻ …

50കാരൻ 9 കാരിയെ പീഡിപ്പിച്ചു; അറസ്റ്റിൽ

കോഴിക്കോട് : ഒമ്പതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച 50കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം തെച്ചിയാട്ടെ മുറിയിൽ കണ്ടത്തിൽ ബാബുരാജൻ ആണ് അറസ്റ്റിൽ ആയത്. അധ്യാപകർ നടത്തിയ കൗൺസിലിംഗിൽ ആണ് സംഭവം പുറത്തായത് . കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം പ്രകടമായതിനെത്തുടർന്നായിരുന്നു കൗൺസിലിംഗ് നടത്തിയത്. കൗൺസിലിംഗിൽ കുട്ടി വിവരങ്ങൾ വിശദീകരിച്ചു. നേരത്തെയും പലതവണ ഇയാൾ പീഡിപ്പിച്ചതായി സംശയിക്കുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

തണ്ണിമത്തൻ ലോറിയിൽ 200 പെട്ടി സ്ഫോടക വസ്തുക്കൾ; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് തണ്ണിമത്തനുമായി എത്തിയ പിക്കപ്പ് വാനിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പോലീസ് പിടിച്ചു. വാഹന പരിശോധനയ്ക്കിടെ തണ്ണിമത്തനുമായി എത്തിയ ലോറി കൈകാണിച്ചെങ്കിലും നിറുത്താതെ ഓടിച്ചു പോയതിന് തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു .പാലക്കാട് മെഡിക്കൽ കോളേജിനടുത്ത് സർവ്വീസ് റോഡിൽ വെച്ചാണ് ലോറി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ തണ്ണിമത്തനടിയിൽനിന്ന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടങ്ങിയ 200 പെട്ടികൾ പിടിച്ചെടുത്തു. ലോറി ഡ്രൈവർ തമിഴ്നാട് കർമ്മപുരിയിലെ ഹ രൂർ സെന്തിൽ കുമാറിനെ പാലക്കാട് ടൗൺ …

പത്രപ്രവർത്തനത്തിന് ധാതു ക്ഷയം : മുഖ്യമന്ത്രി

തിരുവനന്തപുരം: പത്രപ്രവർത്തനത്തിന് ധാതുക്ഷയം ബാധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയെന്ന് വിശ്വസിച്ചിരുന്ന പത്രപ്രവർത്തനത്തിന് ഇപ്പോൾ മൂല്യച്യുതി ബാധിച്ചു എന്ന് മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സ്വദേശാഭിമാനി പുരസ്കാരം വിതരണം ചെയ്തുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു.നവോത്ഥാന കാലത്ത് പത്രങ്ങൾ പോരാടി തോൽപ്പിച്ച ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയകാലത്ത് പത്ര പ്രവർത്തകർ വാരിപ്പുണരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് പത്രപ്രവർത്തകരും മാധ്യമരംഗവും വഴി മാറിയതിൽ അദ്ദേഹം കുണ്ഠിതപ്പെട്ടു. പത്ര പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി – കേസരി …

ഷിറിയ ദേശീയപാതയിൽ മേൽപ്പാലം വേണം: നാട് ഒറ്റപ്പെട്ട നിലയിലെന്നു ഷിറിയ ഗ്രാമവികസന സമിതി

കുമ്പള:ഷിറിയയിൽ ദേശീയപാതക്കു മേൽപ്പാലം പണിയണമെന്നു ഷിറിയ ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 9നു ഷിറിയ ബത്തേരി റോഡിലെ മൊയ്തീൻ കുട്ടി സീമാൻ എന്നയാളുടെ വീടിന് തീ പിടിത്തമുണ്ടായപ്പോൾ അപകട സ്ഥലത്ത് എത്തിചേരാൻ ഫയർഫോഴ്സിനും അധികൃതർക്കും വഴിയില്ലാതെ . വളരെയധികം വിഷമിക്കേണ്ടി വന്നുവെന്നു ഷിറിയ വികസന സമിതി ഭാരവാഹികളായ അബ്ബാസ് ഓണന്ത , മഷൂദ്, മുഹമ്മദ് എന്നിവർ കുമ്പളയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടിയന്തര രക്ഷാപ്രവവർത്തനത്തിനു തടസ്സമുണ്ടായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി, എം.പി, എം.എൽ. എമാർ, ജില്ലകളക്ടർ എന്നിവരോട് …

ആരിക്കാടി ടോൾഗേറ്റ് അടച്ചു പൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം: മൊഗ്രാലിൽ ദേശീയവേദിയുടെ ആഹ്ലാദപ്രകടനം

കുമ്പള:ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി അരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ മൊഗ്രാ ൽ ദേശീയവേദി സ്വാഗതം ചെയ്തു. സമരസമിതിക്ക് അഭിവാദ്യവുമർപ്പിച്ചു ആഹ്ലാദപ്രകടനം നടത്തി. സമരസമിതി അംഗം ലത്തീഫ് കുമ്പള,നാസർ മൊഗ്രാൽ,നിസ്സാർ പെർവാഡ്,എം മാഹിൻ മാസ്റ്റർ,സെഡ് എ മൊഗ്രാൽ,ടി കെ ജാഫർ,ഹമീദ് കവിൽ,എം എ ആരിഫ്,ലെത്തീഫ് കൊപ്പളം,ഹമീദ് പെർവാഡ്, ടി എ കുഞ്ഞഹമ്മദ് പ്രസംഗിച്ചു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,, ട്രഷറർ എം എ അബൂബക്കർ …

ബിജെപിയെ കാട്ടി വോട്ട് തട്ടുന്ന തന്ത്രം ഇനി നടക്കില്ല:മഞ്ചേശ്വരത്തും നേമത്തും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഇടതു-വലതു മുന്നണികൾ തയ്യാറുണ്ടോ:എസ്ഡിപിഐ

തൃക്കരിപ്പൂര്‍: ബിജെപിയെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഇരു മുന്നണികള്‍ക്കും ആത്മാര്‍ത്ഥയില്ലെന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാണിച്ച് വോട്ട് തട്ടാമെന്ന് ആരും കരുതേണ്ടെന്നു അദ്ദേഹം മുന്നറിയിച്ചു.എസ്ഡിപിഐ വോട്ട് ഭിന്നിപ്പിക്കുന്നു എന്ന് പറയുന്നവര്‍ ചുരുങ്ങിയത് മഞ്ചേശ്വരത്തും നേമത്തുമെങ്കിലും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറുണ്ടോ എന്നു അൻസാരി ആരഞ്ഞു.എസ്ഡിപിഐ തൃക്കരിപ്പൂര്‍ മേഖലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എംടിപി റഫീക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഞ്ജുഷ …

മൊഗ്രാൽ പുത്തൂർ ജി.യു.പി. സ്‌കൂളിന് കോലാത്തൊട്ടി മമ്മിച്ച തറവാട് കവാടം നിർമ്മിച്ചു നൽകി

കാസർകോട്: ചെമ്മനാട് കോലാത്തൊട്ടി കെ.ടി മമ്മിച്ച തറവാട് മൊഗ്രാൽ പുത്തൂർ ജി.യു.പി. (ഉജീർക്കര) സ്‌കൂളിന് കവാടം നിർമ്മിച്ചു നൽകി. 1926 ൽ ആരംഭിച്ച സ്ക്കൂളിന്റെ നൂറാം വാർഷികാ ഘോഷത്തിൻ്റെ ഭാഗമായാണ് തറവാട് രണ്ട് ലക്ഷം രൂപ ചിലവിൽ കവാടം നിർമ്മിച്ച് നൽകിയത്. മുൻ മന്ത്രി സി.ടി അഹമ്മദ് അലി ഉൽഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സനും കെ.ടി.എം.ടി അംഗവുമായ ഷാഹിന സലീം കവാടം സ്കൂളിന് സമർപ്പിച്ചു.ഗേറ്റ് ഡിസൈൻ ചെയ്ത കുടുംബംഗാമായ ഫാത്തിമ ഷിഫയ്ക്ക് മെമൻ്റോസമ്മാനിച്ചു. കെ.ടി.എം.ടി ചെയർമാൻ കെ.പി …