നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് 2 ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയത് ഭയംകൊണ്ടാണെന്നു താരം

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ ഇന്നലെ രാത്രിയിലാണ് അപകടം. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സുധീര്‍കുമാര്‍ രാജു എന്നാണ് കാറിന്റെ ആര്‍സി ഉടമസ്ഥന്റെ പേരെന്നും ഒരു നടന്റെ വാഹനമാണിതെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും, താന്‍ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിനുശേഷം ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയോടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ കാറിന്റെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു, അത് സിസിടിവിയില്‍ നിന്ന് മനസിലാകുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അപ്പോള്‍ പേടി കാരണമാണ് വാഹനം നിര്‍ത്താത്തതെന്നും, അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ഉടന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രാവിലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മണിയന്‍ പിള്ള രാജു ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page