നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍; വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടശേഷം കാറ് ഓടിച്ചുപോയ നടന്‍ മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.

നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു മുന്നില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നിവേദിതിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് വിധേയരാക്കി.

വാഹനമിടിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പരാതിയുണ്ടെന്നും കാര്‍ തങ്ങളെ ഇടിക്കുകയായിരുന്നുവെന്നും ഇടിച്ചശേഷം കുറച്ചുദൂരം വരെ ബൈക്കുമായി മുന്നോട്ടുപോയെന്നും യുവാക്കള്‍ പറയുന്നു. നാട്ടുകാരാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചത് എന്നും യുവാക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page