ആറാം ദിനത്തിലും ഏറ്റുമുട്ടൽ തുടർന്ന് ഇറാനും ഇസ്രയേലും; ഇറാനിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട് കീഴടങ്ങില്ലെന്ന് ഇറാൻ
ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആറാം ദിനത്തിലും അതിശക്തമായി തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ 239 സാധാരണക്കാർ ഉൾപ്പെടെ 585 പേർ ഇറാനിൽ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇറാന്റെ ആക്രമണത്തിൽ 24 പേരുടെ മരണം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകർത്തതായി ഇസ്രയേൽ അറിയിച്ചു.പശ്ചിമ ഇറാനിലെ നാൽപതോളം കേന്ദ്രങ്ങളിലും ഇന്ന് ഇസ്രയേൽ ആക്രമണം നടത്തി. ഇറാൻ തൊടുത്തുവിട്ട 40ലേറെ മിസൈലുകൾ നിർവീര്യമാക്കിയതായും ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ കീഴടങ്ങണമെന്ന ഇസ്രയേൽ, യുഎസ് ആവശ്യത്തിനു വഴങ്ങില്ലെന്ന് …