കർണാടകയിൽ നിന്നു കേരളത്തിലേക്കു ലഹരിക്കടത്ത് : 76.44 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

വയനാട്: കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപനയ്ക്കെത്തിച്ച 76.44 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ 2 പേർ പിടിയിൽ. കൊടുവള്ളി സ്വദേശി റഷീദ്, വേങ്ങരപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. എംഡിഎംഎ ഡ്രൈവറുടെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ്, പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page