ചില്ലറ തേടി ഇനി നെട്ടോട്ടം വേണ്ട: എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ എടിഎമ്മുകളിലേക്ക് 100,200 രൂപ നോട്ടുകൾ തിരിച്ചെത്തിയതായി റിപ്പോർട്ട്. 73 ശതമാനം എടിഎമ്മുകളിലും സ്ഥിരമായി 100,200 രൂപ നോട്ടുകൾ ലഭ്യമാക്കിയെന്നാണ് വിവരം.
എടിഎമ്മിലൂടെ ലഭിക്കുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നത് ചില്ലറ കിട്ടാൻ പ്രയാസത്തിനു കാരണമാകുന്നതായി പരാതി വ്യാപകമായിരുന്നു. ഇതോടെയാണ് സെപ്റ്റംബർ 30നകം 75 ശതമാനം എടിഎമ്മുകളിലും സ്ഥിരമായി 100,200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകിയത്. എന്നാൽ സമയപരിധി അവസാനിക്കാൻ 3 മാസം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും നിർദേശം നടപ്പിലാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത വർഷം മാർച്ച് 31നകം 90 ശതമാനം എടിഎമ്മുകളിലും 100,200 രൂപ നോട്ടുകൾ ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പേയ്മെന്റുകൾ വർധിച്ചതോടെ ചില്ലറ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ആശ്വാസ്യകരമാണ് നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page