കാസര്‍കോട് ബേവിഞ്ചയിൽ ദേശീയപാത തകർന്ന സംഭവം; മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് പണികിട്ടി, പുതിയ ടെണ്ടറുകളിൽ നിന്ന് വിലക്കി, ഒമ്പതു കോടി പിഴ

കാസര്‍കോട്: ബേവിഞ്ചയില്‍ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. കമ്പനിയെ പുതിയ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കമ്പനിയെ വിലക്കിയത്. ബേവിഞ്ചയില്‍ തിങ്കളാഴ്ച റോഡിന്റെ സുരക്ഷാഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈന്‍, ഓവുചാല്‍ സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും ദേശീയപാത …

ഖമീനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ; കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയെന്ന് മുന്നറിയിപ്പ്, മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ, തള്ളി ഇസ്രയേൽ

ടെഹ്റാൻ / ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിക്കു സദാം ഹുസൈന്റെ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ മുന്നറിയിപ്പ്. 1979 മുതൽ 2003 വരെ ഇറാഖ് പ്രസിഡന്റായിരുന്ന സദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടി തൂക്കിലേറ്റുകയായിരുന്നു. നേരത്തേയും ഖമീനിയെ ലക്ഷ്യമിടുന്നതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഖമീനിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഖമീനിയുടെ വിശ്വസ്തരായ …

കെ മുരളീധരൻ ആയമ്പാറ,ദിവ്യ കുട്ടികൃഷ്ണൻ,അഖിലേഷ്‌ മാരാങ്കാവ് പെരിയ സൗഹൃദവേദി-യു എ ഇ സാരഥികൾ

ഷാർജ :കാസർകോട് ജില്ലയിലെ പെരിയ നിവാസികളുടെ യു എ ഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ സെൻട്രൽ ലുലുമാളിൽ നടന്ന ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്‌. പ്രസിഡന്റായി മുരളി ആയമ്പാറ , സെക്രട്ടറിയായി ദിവ്യ കുട്ടികൃഷ്ണൻ , ട്രഷററാ യി അഖിലേഷ് മാരാങ്കാവ് എന്നിവരെയും രക്ഷാധികാരിയായി സുരേന്ദ്രൻ കെ ആർ നെയും തെരെഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ : പ്രവീൻരാജ് കൂടാനം(വൈസ് പ്രസി) , അനിൽ എരോൽ (ജോ. സെക്ര ), പ്രമോദ് മളിക്കൽ(ജോ. ട്രഷ.) …

സ്വത്തുതർക്കത്തെ തുടർന്ന് ആക്രമണം: ഭർതൃപിതാവിനെ മരുമകൾ വെട്ടിപരുക്കേൽപ്പിച്ചു

പാലക്കാട്: കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ മരുമകൾ വെട്ടിപരുക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് പുറ്റാനിക്കാട്ടിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മലയിൽ വീട്ടിൽ മുഹമ്മദാലിയെ(65) മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിന്റെ ഭാര്യ ഷബ്നയാണ് കൃത്യത്തിനു പിന്നിൽ. ഷെരീഫ് വിദേശത്താണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു; അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മലപ്പുറം: 9 മാസം പ്രായമുള്ള കുഞ്ഞിനെ വിൽപന നടത്തിയ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. തിരൂർ കോട്ട് സ്കൂളിനു സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ തമിഴ്നാട് സ്വദേശിയായ കുഞ്ഞിന്റെ അമ്മ കീർത്തന (24), ഭർത്താവ് സേലം സ്വദേശി ശിവ(24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമ ലത എന്നിവരാണ് പിടിയിലായത്. ദമ്പതികൾ കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ അമ്മയെ …

ബാലൻ കെ. നായരുടെ ഭാര്യ ശാരദ അന്തരിച്ചു

തൃശൂർ : അനശ്വര നടൻ ബാലൻ കെ. നായരുടെ ഭാര്യ രാമകണ്ടത്ത് ശാരദ നായർ അന്തരിച്ചു. 83 വയസ്സായിരുന്നു. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷൊർണൂർ വാടാനംകുറിശി സ്വദേശിനിയാണ്. പരേതനായ നടൻ മേഘനാഥൻ, പരേതനായ അജയകുമാർ, കേബിൾ ടിവി ഓപ്പറേറ്റർ ആർ.ബി. അനിൽകുമാർ, സ്വർണ ലത, സുജാത എന്നിവർ മക്കളാണ്.

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനം നേടിയതു 3 ലക്ഷത്തിലധികം വിദ്യാർഥികൾ, അപേക്ഷിക്കാത്തവർക്ക് ഇനിയും അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9ന് തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മൂന്നാം അലോട്ട്മെന്റും പ്രഖ്യാപിച്ചതോടെ 3,12,908 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. 4688 സീറ്റുകൾ ശേഷിക്കുന്നു. സ്പോർട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്കൂകളിൽ 359 സീറ്റും ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഇനി പരിഗണിക്കില്ല. …

ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ കേസ്; പടന്ന സ്വദേശിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നയിൽ താമസിക്കുന്ന റത്തീക്കി(54)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട് ) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. 2020 ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് പടന്ന ഗവ. ആശുപത്രിക്ക് സമീപം വെച്ചാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ സാദിഖും സംഘവും പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് അന്വേഷണം …

വാദ്യമേളത്തിനു കൊഴുപ്പ് കൂട്ടാൻ ലഹരി വിൽപന; 2 യുവാക്കൾ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ ശിങ്കാരി മേളക്കാർക്കിടയിൽ എംഡിഎംഎയും കഞ്ചാവും വൻതോതിൽ വിൽപന നടത്തിയിരുന്ന യുവാക്കൾ പിടിയിൽ. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികൾ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഐഫോണുകളും ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

നിർണായക ഉത്തരവ്; മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന ഗാന്ധി ജയന്തി ദിനം മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.2 ലീറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ മലയോര മേഖലകളിൽ ഉപയോഗിക്കരുത്. 5 ലീറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി …

കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഇഡി; കേരളത്തിൽ നിന്ന് ഷില്ലോങ്ങിലേക്ക് മാറ്റം

കൊച്ചി: വിജിലൻസ് റജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെയാണ് കേരളത്തിൽ നിന്നു മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റിയത്.കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. കേസിൽ നിന്ന് ഒഴിവാക്കാൻ ഇഡി ഉദ്യോഗസ്ഥർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിന്മേലാണ് കേസ്. നേരത്തേ ശേഖർകുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി …

അടിമുടി ദുരൂഹത; രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയില്‍, അയല്‍വാസിയുടെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അയല്‍ വാസിയുടെ പറമ്പില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. 21 വയസ്സുകാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആള്‍ താമസമില്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

നിലമ്പൂരില്‍ അവസാന നിമിഷം പി.വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് ദള്‍ സ്ഥാനാര്‍ഥി: കൊട്ടിക്കലാശം തുടങ്ങി മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയ സമാജ് ദള്‍ സ്ഥാനാര്‍ഥി എന്‍. ജയരാജന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് ജയരാജന്‍ മത്സരിച്ചിരുന്നത്.വിശ്വകര്‍മ ഐക്യവേദിയും അന്‍വറിനു പിന്തുണയുമായി രംഗത്തെത്തി. നേരത്തേ വിശ്വ കര്‍മ മഹാസഭ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ വിശ്വകര്‍മ സമുദായ സംഘടനയെന്ന് അവകാശപ്പെട്ടാണ് വിശ്വകര്‍മ ഐക്യവേദി ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ പി.വി. അന്‍വറിനു പിന്തുണ പ്രഖ്യാപിച്ചത്. …

മുണ്ട്യത്തടുക്ക റോഡില്‍ മരണക്കുഴി

ബദിയടുക്ക: മുണ്ട്യത്തടുക്ക റോഡിലെ അപകട കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നു. ഈ അവസ്ഥ കാണാന്‍ ആരുണ്ട് സാറെ എന്നു കുഴിയില്‍ വീഴുന്ന യാത്രക്കാരും കണ്ടുനില്‍ക്കുന്ന നാട്ടുകാരും പരസ്പരം ചോദിക്കുന്നു. ജില്ലാ പഞ്ചായത്ത് റോഡായ കന്യപ്പാടിയില്‍ നിന്നും മുണ്ട്യത്തടുക്ക – പള്ളം വരെ കുഴികള്‍ കൂടിക്കൂടി വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത നിലയിലെത്തിക്കഴിഞ്ഞു. മഴ വെള്ളം കുഴിയില്‍ കെട്ടി നില്‍ക്കുന്നതുകൊണ്ട് കുഴിയില്‍ ചാടിയ ശേഷമേ യാത്രക്കാര്‍ അപകടം അറിയുന്നുള്ളു.വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ് കൂടുതലും ബൈക്ക് യാത്രക്കാരാണ് അപകടക്കെണിയില്‍ പെടുന്നത്. …

അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

കാസര്‍കോട്: അണങ്കൂര്‍ ബദിര താനിയത്തു വികസനം കൊണ്ടു നാട്ടുകാര്‍ക്ക് ഇരിക്കാന്‍ വയ്യാതായി. വൈദ്യുതി ലൈന്‍ ഇവിടെ കൈയെത്തും ദൂരത്തായെന്നു നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ ആരെങ്കിലും അറിയാതൊന്നു കൈ ഉയര്‍ത്തിയാല്‍ വൈദ്യുതാഘാതം ഏറ്റതു തന്നെ എന്നതാണ് ഇവിടത്തെ ഇപ്പോഴത്തെ അവസ്ഥ. പാവപ്പെട്ട ജനങ്ങളോട് ഇത്തരം കൊലച്ചതി വേണ്ടെന്നു നാട്ടുകാര്‍ വൈദ്യുതി വിഭാഗത്തെ മുന്നറിയിച്ചതോടെ അധികൃതര്‍ കയറുമായെത്തി ധിക്കാരിയായ വൈദ്യുതി ലൈനിനെ കയറുകെട്ടി വലിച്ചു പൊക്കി. വൈദ്യുതി ലൈനിന്റെ കളിയൊന്നും വൈദ്യുതി ജീവനക്കാരോട് വേണ്ടെന്നു വൈദ്യുതി ലൈനിനെ താക്കീതു …

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി, ദുരന്തത്തിനു ശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദ്: വിമാന അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.എയര്‍ ഇന്ത്യ ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് …

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. കര്‍ണാടക കഡബ താലൂക്കിലെ ദോലാടി സ്വദേശിയായ പുരന്ദരയുടെ ഭാര്യ ജലജാക്ഷി എന്ന രേഖ(38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കഡബ താലൂക്കിലെ എടമംഗലയ്ക്കടുത്തുള്ള ചാര്‍വാകയില്‍ വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അവരെ കടബ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കഡബ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഹൊസങ്കടിയിലെ പഴയകാല വ്യാപാരി മാധവ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടി, വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ പഴയകാല വ്യാപാരി മാധവ ഹൊസങ്കടി (80) അന്തരിച്ചു. ഭാര്യ: പുഷ്പാവതി. മക്കള്‍: ഭാരതി, വിജയ്, ബാലചന്ദ്ര, ജ്യോതി, സരിത, അക്ഷിത, രാകേഷ്. മരുമക്കള്‍: സുജാത, പ്രജിത, സുഷ്മിത. മരുമക്കള്‍: ഉമേശ, അശോക, ഉമേശ, അശോക.