നിലമ്പൂരില്‍ അവസാന നിമിഷം പി.വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് ദള്‍ സ്ഥാനാര്‍ഥി: കൊട്ടിക്കലാശം തുടങ്ങി മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയ സമാജ് ദള്‍ സ്ഥാനാര്‍ഥി എന്‍. ജയരാജന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് ജയരാജന്‍ മത്സരിച്ചിരുന്നത്.
വിശ്വകര്‍മ ഐക്യവേദിയും അന്‍വറിനു പിന്തുണയുമായി രംഗത്തെത്തി. നേരത്തേ വിശ്വ കര്‍മ മഹാസഭ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ വിശ്വകര്‍മ സമുദായ സംഘടനയെന്ന് അവകാശപ്പെട്ടാണ് വിശ്വകര്‍മ ഐക്യവേദി ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ പി.വി. അന്‍വറിനു പിന്തുണ പ്രഖ്യാപിച്ചത്. വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച പി.വി. അന്‍വര്‍ ഷൗക്കത്ത് തോല്‍ക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനു 35,000 വോട്ടേ ലഭിക്കൂവെന്നും പറഞ്ഞു. അതിനിടെ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റോഡ് ഷോയുമായി എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. എന്നാല്‍ ഗതാഗത കുരുക്കിനു സാധ്യതയുള്ളതിനാല്‍ കൊട്ടിക്കലാശം ഒഴിവാക്കുന്നതായി അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page