പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനം നേടിയതു 3 ലക്ഷത്തിലധികം വിദ്യാർഥികൾ, അപേക്ഷിക്കാത്തവർക്ക് ഇനിയും അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9ന് തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
മൂന്നാം അലോട്ട്മെന്റും പ്രഖ്യാപിച്ചതോടെ 3,12,908 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. 4688 സീറ്റുകൾ ശേഷിക്കുന്നു. സ്പോർട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്കൂകളിൽ 359 സീറ്റും ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഇനി പരിഗണിക്കില്ല. മാനേജ്മെന്റ് സീറ്റുകൾ, എയ്ഡഡ് കമ്മ്യൂണിറ്റി സീറ്റുകൾ, എന്നിവയിലും അൺ എയ്ഡഡ് സ്കൂളുകളിലും പ്രവേശനത്തിനായി ജൂൺ 27 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്നതിനു പിന്നാലെ സപ്ലിമെന്ററി പ്രവേശന നടപടികളും തുടങ്ങും. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും അപേക്ഷയിൽ പിഴവ് പറ്റിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കു https://hscap.kerala.gov.in/ സന്ദർശിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page