വാദ്യമേളത്തിനു കൊഴുപ്പ് കൂട്ടാൻ ലഹരി വിൽപന; 2 യുവാക്കൾ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ ശിങ്കാരി മേളക്കാർക്കിടയിൽ എംഡിഎംഎയും കഞ്ചാവും വൻതോതിൽ വിൽപന നടത്തിയിരുന്ന യുവാക്കൾ പിടിയിൽ. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികൾ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഐഫോണുകളും ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page