കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഇഡി; കേരളത്തിൽ നിന്ന് ഷില്ലോങ്ങിലേക്ക് മാറ്റം

കൊച്ചി: വിജിലൻസ് റജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെയാണ് കേരളത്തിൽ നിന്നു മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റിയത്.കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. കേസിൽ നിന്ന് ഒഴിവാക്കാൻ ഇഡി ഉദ്യോഗസ്ഥർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിന്മേലാണ് കേസ്. നേരത്തേ ശേഖർകുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടിയിരുന്നു. വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page