അടിമുടി ദുരൂഹത; രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയില്‍, അയല്‍വാസിയുടെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അയല്‍ വാസിയുടെ പറമ്പില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. 21 വയസ്സുകാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആള്‍ താമസമില്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page