മൃതദേഹത്തോട് ആദരവ് : മനസ്സാക്ഷിക്കു മാതൃകയായി ചെർക്കളയിൽ ജനകീയ മുന്നേറ്റം

കാസർകോട്: ഒരു മാസമായി ചെർക്കളയിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ താമസിച്ചിരുന്ന രാജൻ എന്ന ഗബ്രിയേൽ (62) അന്തരിച്ചു.ഗബ്രിയേലിനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനു ചെർക്കള ആക്ഷൻ ഫോറം വാട്സാപ്പ് ടീം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ട വിവരം മനസ്സിലാക്കാൻ കഴിഞ്ഞത്. ഞായറാഴ്ച രാത്രി 10 മണിക്ക് ഇസ്തിരി കടക്കാരൻ മണികണ്ഠൻ ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുത്തതു മണികണ്ഠൻ തന്നെയായിരുന്നു.രാവിലെ അദ്ദേഹത്തിൻ്റെ മരണവാർത്ത മണികണ്ഠൻ, നാസർ ചെർക്കളയെ വിളിച്ചറിയിച്ചു …

വീട്ടമ്മയെ കാണാതായി; ഒഴുക്കിൽപ്പെട്ടതായി സംശയം, പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി

കാസർകോട്: കുഡ്‌ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി (65) യെ കാണാതായതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11 മണിയോടെ വീട്ടിൽ നിന്നു പോയതായിരുന്നു. ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നു. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

വെള്ളരിക്കുണ്ടിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കാസർകോട്: അതിതീവ്ര മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളിലും വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി യുപി സ്കൂളിലും ആണ് ക്യാമ്പുകൾ ആരംഭിച്ചത്. മറ്റു താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കളക്ടർ കെ …

ദേശീയപാതയിലെ മണ്ണിടിച്ചൽ; സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി പി എം

കാസർകോട്: ദേശീയപാതയിൽ ജനജീവിതത്തിന് ഭീഷണിയാവുന്ന മണ്ണിടിച്ചൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ. നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാത 66ൽ ചട്ടഞ്ചാൽ ബേവിഞ്ചയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഫോൺ മുഖാന്തിരം മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചത്. നേരത്തെ മട്ടലായി, വീരമലക്കുന്ന് പരിസരങ്ങളിലുണ്ടായ മണ്ണിടിച്ചലാണ്‌ ഇവിടെയും ആവർത്തിച്ചത്. ദേശീയപാതക്കിരുവശവും താമസിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. അനധികൃതമായ മണ്ണെടുപ്പും സുരക്ഷ ഉറപ്പാക്കാതെയുള്ള അശാസ്ത്രീയ നിർമിതിയിലും ആശങ്കയുണ്ടെന്നും സാഹചര്യങ്ങൾ വിദഗ്‌ധർ വിലയിരുത്തി …

ഇസ്രയേൽ-ഇറാൻ സംഘർഷം തലസ്ഥാനങ്ങളിലേക്ക്: ടെഹ്റാനിൽ നിന്നു ഒഴിഞ്ഞു പോകാൻ ജനങ്ങളോടു ഇസ്രയേൽ, ടെൽ അവീവ് വിടാൻ നിർദേശിച്ച് ഇറാനും

ടെഹ്റാൻ: ഇസ്രയേൽ, ഇറാൻ സംഘർഷം നാലാം ദിവസത്തേക്കു കടക്കുന്നതിനിടെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും നീക്കങ്ങൾ ആരംഭിച്ചു.ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങളോടു എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും സൈനിക നീക്കം ഉണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നിന്നു ജനങ്ങളോടു ഒഴിഞ്ഞു പോകാൻ ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നെന്ന സൂചനയാണ് പുറത്തു വരുന്നത്.നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ …

വീടിനു സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയിൽ വീണ് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം, സംഭവം ബാഡൂരിൽ

കാസർകോട്: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ കല്ലുവെട്ട് കുഴിയിൽ വീണ് എട്ടു വയസ്സുകാരി മുങ്ങി മരിച്ചു. എൻമകജെ ബാഡൂർ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്റയുടെയും മകൾ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ലുവെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ആറുമണിയോടെ കുട്ടിയെ പുറത്തെടുത്ത് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് …

പരിപ്പുവടയിൽ തേരട്ട: പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ, ബേക്കറി പൂട്ടി അധികൃതർ

തൃശൂർ: പുതുക്കാട് ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ നിന്നാണ് ചത്ത തേരട്ടയെ ലഭിച്ചത്. കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയിലാണ് തേരട്ട ഉണ്ടായിരുന്നത്. പാതി കഴിച്ച ശേഷമാണ് ഇതു ശ്രദ്ധയിൽപെട്ടത്. ഉടൻ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ …

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണിവച്ച കർഷകൻ കസ്റ്റഡിയിൽ

ആലപ്പുഴ: താമരക്കുളത്ത് കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്. വൈദ്യുത വേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസണെ(61) നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ 7.30ഓടെ കൊടുവര വയലിലാണ് അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ ജോൺസന്റെ കൃഷിസ്ഥലത്ത് മരിച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ശിവൻകുട്ടി ബോധരഹിതനായി കിടക്കുന്നതു ശ്രദ്ധയിൽപെട്ട അയൽവാസിയായ …

യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിക്കെതിരെ അപവാദ പ്രചരണം: കാസർകോട് ഡിപ്പോയിലെ ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച ഡ്രൈവറെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തിയ വി. ഹരിദാസിനു എതിരെയാണ് നടപടി. കാസർകോട് ഡിപ്പോയിലെ ഡ്രൈവറായ ഹരിദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയതായി കെഎസ്ആർടിസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളയാളാണ് ഹരിദാസെന്ന് പിരിച്ചു വിടുന്ന ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വിഡിയോ പ്രചരിച്ചത്. ഇതിനെതിരെ കോന്നി സ്വദേശി …

കുടുംബവഴക്കിനിടെ മദ്യലഹരിയിൽ ഭാര്യയെ വെടിവച്ചു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ എയർഗൺ കൊണ്ട് വെടിവച്ചു പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ(58) ആണ് ഭാര്യ മേരിയെ(52) വെടിവച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ മദ്യലഹരിയിലായിരുന്ന ശിവൻ എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. കാൽമുട്ടിനു പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ ശിവനെ റിമാൻഡ് ചെയ്തു.

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തല കൊണ്ട് തകർത്തു പുറത്തേക്ക് ചാടി യുവാവിന്റെ സാഹസം, ഗുരുതര പരുക്ക്

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻ വശത്തെ ചില്ല് തകർത്തു പുറത്തേക്ക് ചാടിയ യുവാവിനു ഗുരുതര പരുക്ക്. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് തല കൊണ്ട് ചില്ല് തകർത്തു പുറത്തേക്ക് ചാടിയത്. മാനന്തവാടിയിലേക്കുള്ള ബസിൽ കോഴിക്കോടു നിന്നാണ് ഇയാൾ കയറിയത്. ബസ് മാനന്തവാടി ദ്വാരകയിലൂടെ കടന്നു പോകുന്നതിനിടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ബസിൽ കയറിയതു മുതൽ ഇയാൾ അസ്വസ്ഥത …

വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക് ആവേശ പോരാട്ടം കൊളംബോയിൽ,പാക്കിസ്താനു ഇന്ത്യയിൽ മത്സരങ്ങളില്ല

മുംബൈ : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പോരാട്ടത്തിനു കൊളംബോ വേദിയാകും. ഒക്ടോബർ 5ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. നേരത്തേ ഇന്ത്യ വേദിയാകുന്ന ടൂർണമെന്റിൽ കളിക്കാനെത്തില്ലെന്ന് പാക്കിസ്താൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നിഷ്പക്ഷ വേദിയിൽ മത്സരം നടത്താൻ ഐസിസി തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകൾ തമ്മിൽ നടക്കുന്ന ആദ്യ മത്സരമാണിത്.സെപ്റ്റംബർ 30നാണ് വനിത ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ …

2 ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഗുജറാത്തിനു മുന്നോടിയായി രൂപം കൊണ്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന വ്യാപകമായി ഇന്ന് മഴ തുടരും. …

കൊക്കച്ചാലില്‍ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കാസര്‍കോട്: ബന്തിയോട്, കൊക്കച്ചാലിലെ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താ(8)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു. മൂന്നരയോടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

സിപിഎമ്മില്‍ ചേര്‍ന്ന മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിനു ചുവന്ന പെയിന്റടിക്കാന്‍ ശ്രമം; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സംഘര്‍ഷം

പാലക്കാട്: കോണ്‍ഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ ഉള്‍പ്പെടെ മുപ്പതോളം പ്രവര്‍ത്തകരും നേതാക്കളും സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷം. മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിന്റടിക്കാന്‍ കെ.മോഹന്‍കുമാറിനെ അനുകൂലിക്കുന്നവര്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതു തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റെന്നാണ് മോഹന്‍കുമാര്‍ വാദിക്കുന്നത്. ഓഫീസിന്റെ വാടക കരാര്‍ പുതുക്കുമ്പോള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു മോഹന്‍കുമാറിനു വാടകയ്ക്കു നല്‍കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്‍ട്ടിയാണെന്ന് പറയുന്നില്ലെന്നും അതിനാല്‍ ഓഫീസ് തന്റെ ആവശ്യങ്ങള്‍ക്കു വിട്ടു നല്‍കണമെന്നും …

ജിയോ നെറ്റ് വര്‍ക്ക് തകരാറിലായി, കേരളത്തില്‍ ഉള്‍പ്പെടെ സേവനം തടസപ്പെട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനരഹിതമായി.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ജിയോ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.ജിയോ മൊബൈല്‍, ജിയോഫൈബര്‍, വോയ്സ് കണക്റ്റിവിറ്റി സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. കേരളത്തിന് പുറമെ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെ തടസം ബാധിച്ചു. എന്നാല്‍ തടസത്തിന് എന്താണ് കാരണമെന്ന് റിലയന്‍സ് …

ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം കവര്‍ന്ന ഒഡീഷ സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ ടൗണ്‍ പൊലീസ് പിടികൂടി.ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ (37), രവീന്ദ്രനായക്ക് (27) എന്നിവരാണ് ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈമാസം എട്ടിന് വൈകിട്ട് 6.45 ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 750 മില്ലിയുടെയും ഒരു ലിറ്ററിന്റെയും ഓരോ കുപ്പി വിസ്‌ക്കി, 750 മില്ലിയുടെ ഒരു കുപ്പി റം എന്നിവയാണ് മോഷ്ടിച്ചത്. 7330 രൂപ വിലമതിക്കുന്ന മദ്യമാണ് സമര്‍ത്ഥമായി തട്ടിയെടുത്തത്. …

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ധര്‍മ്മത്തടുക്ക തലമുഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാഡൂര്‍ ധര്‍മ്മത്തടുക്ക തലമുഗറിലാണ് അപകടം. തലമുഗര്‍ സ്വദേശി ഹാരിസാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. ഹാരിസ് വീട്ടില്‍ നിന്നും വരുന്നതിനിടെ തലമുഗറിലെ കുന്ന് ഇടിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. ഒപ്പം മരവും മണ്ണും ഹാരിസിന്റെ കാറിന് മുകളില്‍ വീണു. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടാനായി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് കാര്‍ പുറത്തെടുത്തു. …