വെള്ളരിക്കുണ്ടിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കാസർകോട്: അതിതീവ്ര മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളിലും വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി യുപി സ്കൂളിലും ആണ് ക്യാമ്പുകൾ ആരംഭിച്ചത്. മറ്റു താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page