ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം കവര്‍ന്ന ഒഡീഷ സ്വദേശികള്‍ പിടിയില്‍


കണ്ണൂര്‍: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ ടൗണ്‍ പൊലീസ് പിടികൂടി.
ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ (37), രവീന്ദ്രനായക്ക് (27) എന്നിവരാണ് ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈമാസം എട്ടിന് വൈകിട്ട് 6.45 ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 750 മില്ലിയുടെയും ഒരു ലിറ്ററിന്റെയും ഓരോ കുപ്പി വിസ്‌ക്കി, 750 മില്ലിയുടെ ഒരു കുപ്പി റം എന്നിവയാണ് മോഷ്ടിച്ചത്. 7330 രൂപ വിലമതിക്കുന്ന മദ്യമാണ് സമര്‍ത്ഥമായി തട്ടിയെടുത്തത്. ഔട്ട്ലെറ്റിന്റെ ചുമതലവഹിക്കുന്ന പി. ഷൈജയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. നിര്‍മ്മാണ ജോലിക്കായി കണ്ണൂരിലെത്തിയതാണ് ഇരുവരും എസ്.ഐ അനുരൂപ്, സീനിയര്‍ സി.പി.ഒ നാസര്‍, സി.പി.ഒമാരായ ഷൈജു, ബൈജു, മിഥുന്‍, റമീസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page