ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തല കൊണ്ട് തകർത്തു പുറത്തേക്ക് ചാടി യുവാവിന്റെ സാഹസം, ഗുരുതര പരുക്ക്

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻ വശത്തെ ചില്ല് തകർത്തു പുറത്തേക്ക് ചാടിയ യുവാവിനു ഗുരുതര പരുക്ക്. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് തല കൊണ്ട് ചില്ല് തകർത്തു പുറത്തേക്ക് ചാടിയത്. മാനന്തവാടിയിലേക്കുള്ള ബസിൽ കോഴിക്കോടു നിന്നാണ് ഇയാൾ കയറിയത്. ബസ് മാനന്തവാടി ദ്വാരകയിലൂടെ കടന്നു പോകുന്നതിനിടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ബസിൽ കയറിയതു മുതൽ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page