പിജി വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് ക്രൂരപീഡനം, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ, അണ്ണാമലൈ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
ചെന്നൈ: പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ അണാമലൈ സർവകലാശാല പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. 55 വയസ്സുകാരനായ അസിസ്റ്റന്റ് പ്രഫസർ ജെ. രാജയാണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പിജി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് 2 വർഷത്തോളം പീഡനം തുടർന്നതായും പൊലീസ് അറിയിച്ചു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് പഠിക്കുകയാണ് വിദ്യാർഥി. കഴിഞ്ഞ ദിവസമാണ് രാജയ്ക്കെതിരെ കോളജ് അധികൃതർക്കു പരാതി നൽകിയത്. …