പുതുവൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു യെമന്‍ സ്വദേശികളെ കാണാതായി; അപകടത്തില്‍പെട്ടത് കോയമ്പത്തൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികള്‍

കൊച്ചി: വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്മാരെ കടലില്‍ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളജിലെ അബ്ദുല്‍ സലാം(21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്.
ഒന്‍പതുപേരാണ് നീന്താനിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോസ്റ്റല്‍ പൊലീസ്, ഞാറയ്ക്കല്‍ പൊലീസ്, വൈപ്പിന്‍ ഫയര്‍ ഫോഴ്‌സ് തുടങ്ങിയവര്‍ കടലില്‍ തിരച്ചില്‍ നടത്തുകയാണ്. കടലില്‍ ഇറങ്ങരുതെന്ന് തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഏറെ അപകടം പിടിച്ച ഈ ബീച്ചില്‍ കുളിക്കാനിറങ്ങി മുമ്പും ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ഈ കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page