പിൻവലിച്ചിട്ടും തിരികെ എത്താതെ 6181 കോടി രൂപയുടെ 2000 നോട്ടുകൾ; ഇനിയും മാറ്റിയെടുക്കാമെന്ന് ആർബിഐ

മുംബൈ: പിൻവലിച്ചു 2 വർഷം കഴിഞ്ഞിട്ടും 6181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മേയ് 19നാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ മേയ് 31 വരെയുള്ള കണക്ക് പ്രകാരം 6181 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുണ്ട്.സാധാരണ ബാങ്കുകളിൽ ഇവ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെയായിരുന്നു. അതേസമയം ആർബിഐയുടെ 19 ഇഷ്യ ഓഫിസുകളിൽ ഇവ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നേരിട്ടോ ഇന്ത്യ പോസ്റ്റ് വഴിയോ നോട്ട് അയയ്ക്കാം. പണം ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയാണ് ചെയ്യുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page