വിൽപ്പനക്കായി കൊണ്ടുവന്ന മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി അറസ്റ്റിൽ

കാസർകോട്: വിൽപ്പനക്കായി എത്തിച്ച 3.49 ഗ്രാം മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി എക്സൈസിന്റെ പിടിയിലായി. നിരവധി അബ്കാരി കേസുകളിലെ പ്രതി കല്ലക്കട്ടയിലെ ബി അനീഷാ(36)ണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കല്ലക്കട്ടയിലെ ബസ്സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് പ്രശോഭും സംഘവും യുവാവിനെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് മെത്താഫിറ്റാമിൻ കണ്ടെത്തിയത്. പ്രതി മറ്റൊരാൾക്ക് വില്പനടത്താൻ എത്തിച്ചതാണ് മയക്കുമരുന്ന് എന്ന് …

മേൽപ്പറമ്പിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കാസർകോട്: പിക്കപ്പ് വാൻ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിനു സമീപത്തു താമസിക്കുന്ന കെ എ മുഹമ്മദ് ഷുഹൈൽ (26 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മേൽപ്പറമ്പ് ഗോൾഡൻ ബേക്കറിക്ക് മുൻവശം സംസ്ഥാന പാതയിൽ ആണ് അപകടമുണ്ടായത്. മുൻ പ്രവാസിയായ യുവാവ് ബൈക്കിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. …

ഉദുമയിലെ കെ.ശാരദ അന്തരിച്ചു

ഉദുമ: ഉദുമ സുനില്‍ നിലയത്തിലെ കെ.ശാരദ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.മാധവന്‍ (സഹകാരി). മക്കള്‍: സി.കെ.സത്യഭാമ (മുന്‍ പ്രിന്‍സിപ്പല്‍, പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഡോ.സി.കെ. ശ്യാമള (ഹനിമാന്‍ ഹോമിയോ, കാഞ്ഞങ്ങാട്), എം.എസ്. പുഷ്പലത (മുന്‍ സെക്രട്ടറി, ചെമ്മനാട് പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം), എസ്.എം. ശാന്ത (മുന്‍ അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എസ്.എം സുനില്‍കുമാര്‍ (അബാക്കസ് കമ്പ്യൂട്ടര്‍, ഉദുമ). മരുമക്കള്‍: പി.കെ.ചന്ദ്രന്‍ (മുന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാരന്‍, പിലിക്കോട് …

മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ഉള്ളതെന്നും മുന്‍കൂര്‍ ജാമ്യം തേടേണ്ട ആവശ്യമില്ലെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ കേസ് ഡയറിയും ഹാജരാക്കിയിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടി മുന്‍ മാനേജര്‍ വിപിന്‍കുമാര്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാല്‍ ഈ ആരോപണം ഉണ്ണിമുകുന്ദന്‍ …

പുലിക്കുന്നിലെ ഈ റോഡിലൂടെ പോകുന്നവര്‍ സൂക്ഷിക്കുക; ഇടുങ്ങിയ വഴിയില്‍ കുന്ന് ഇടിഞ്ഞ് വീഴാറായ നിലയിൽ

കാസര്‍കോട്: പുലിക്കുന്നിന് സമീപത്തെ റോഡില്‍ കുന്നിടിയുന്നു. പുലിക്കുന്നിലെ ഗസ്റ്റ് ഹൗസിന് മുന്‍വശത്തുള്ള നഗരസഭയുടെ പത്തൊമ്പതാം വാര്‍ഡിപെട്ട സ്ഥലത്താണ് രണ്ട് ഭാഗങ്ങളിലുള്ള വലിയ കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാനുള്ള പാകത്തിലുള്ളത്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ ജീവന്‍ പണയം വെച്ച് വേണം കടന്നുപോകാന്‍. റോഡിന് താഴെ നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡാണിത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നടന്നും ഓട്ടോയിലും ഭീതിയോടെയാണ് ഈ റോഡിലൂടെ പോകുന്നത്. അപകടാവസ്ഥയിലായ കുന്നിടിച്ച് റോഡ് വീതി …

ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍, എം സാന്റ് ഉപയോഗിച്ച് അടക്കാന്‍ ശ്രമം

കാസര്‍കോട്: ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍. രണ്ടുമീറ്റര്‍ ആഴത്തിലാണ് വിള്ളല്‍. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിനു പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ അടക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിര്‍മാണ കമ്പനി ശ്രമിച്ചത്. ഈ ഭാഗം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇവിടെ റോഡ് 50 മീറ്റര്‍ ദൂരത്തില്‍ രണ്ടായി പിളര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മാണം നടത്തുന്ന ചെങ്കള – നീലേശ്വരം …

അടിഭാഗം തകര്‍ന്ന നിലയില്‍ വൈദ്യുത തൂണ്‍, തൂണിനെ താങ്ങിനിര്‍ത്തുന്നത് മരം, അപകടം പതിയിരിക്കുന്ന സംഭവം കട്ടത്തടുക്കയില്‍

കാസര്‍കോട്: കട്ടത്തടുക്കയിലെ അടിഭാഗം തകര്‍ന്ന വൈദ്യുത തൂണ്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കോണ്‍ക്രീറ്റ് തൂണിനോട് ചേര്‍ന്ന മരം ആണ് തൂണിനെ താങ്ങി നിര്‍ത്തുന്നത്. നല്ല കാറ്റുവന്നാല്‍ തൂണ്‍പൊട്ടി വീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കട്ടത്തടുക്ക ജംങഷനില്‍ ഏറെ വഴിയാത്രക്കാര്‍ കടന്നു പോകുന്ന വഴിയിലാണ് ഈ കാഴ്ച. ഹൈടെന്‍ഷന്‍ ലൈനുകളാണ് തൂണിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞമാര്‍ച്ചില്‍ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കിസാന്‍സേന നേതാവ് ഷുക്കൂര്‍ കാണാജെ കെഎസ്ഇബി സെക്ഷന്‍ അസി.എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിഹാരമുണ്ടാവാത്തതിനാല്‍ വൈദ്യുതി വകുപ്പിന്റെ ഹെല്‍പ് ലൈനിലും പരാതി നല്‍കിയിരുന്നു. എന്നിട്ടും …

നായകള്‍ കൂട്ടത്തോടെ ആക്രമിച്ചു; അഭയം തേടി വീട്ടുമുറ്റത്ത് എത്തിയ പുള്ളിമാനിനെ കൊന്ന് കറിവച്ച സംഘം അറസ്റ്റില്‍

കല്‍പ്പറ്റ: നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പുള്ളിമാനിനെ പിടികൂടി കറിവച്ച നാലുപേര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ, മൂക്കുത്തിക്കുന്ന് സ്വദേശികളായ പുളിക്കചാലില്‍ സുനില്‍ (59), തടത്തില്‍ ചാലില്‍ സന്തോഷ് (50), പുത്തൂര്‍ക്കൊല്ലി രാധാകൃഷ്ണന്‍(48), വാളംവയല്‍ ശിവരാമന്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സുനിലിന്റെ വീട്ടില്‍ മാനിറച്ചി പാകം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. പാകം ചെയ്തതും ചെയ്യാത്തതുമായ 40 കിലോയോളം ഇറച്ചിയാണ് കണ്ടെടുത്തത്. മുത്തങ്ങ റെയ്ഞ്ചില്‍ തോട്ടാമൂല സെക്ഷന്‍ ഫോറസ്റ്റ് …

ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; മൂന്നുവയസുകാരന്‍ ശ്രീദേവ് മടങ്ങി, വേദനയില്ലാത്ത ലോകത്തേക്ക്

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നീലേശ്വരം കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ മൂന്നുവയസുകാരന്‍ പി ശ്രീദേവ് മരണത്തിന് കീഴടങ്ങി. ചികില്‍സയിലിയിരിക്കെ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ ഷൈജുവിന്റെയും ഷീബയുടെയും മകനാണ്. ജന്മനാ അസുഖ ബാധിതനായിരുന്നു ശ്രീദേവ്. മജ്ജമാറ്റിവക്കല്‍ ശസ്ത്രക്രിയമാത്രമാണ് ജീവന്‍ രക്ഷയ്ക്ക് ഏകപോംവഴിയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക വേണമായിരുന്നു. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്ത് പണം സ്വരൂപിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ട് ആയതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ …

ഒഴുക്കില്‍പ്പെട്ടു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: വീടിനു സമീപത്തെ തോട്ടിലെ ഒഴുക്കില്‍പ്പെട്ടു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് പാട്യം, മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിനു സമീപത്തെ നളിനി (70)യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് നളിനിയെ ശക്തമായ കുത്തൊഴുക്കുള്ള കൈത്തോടില്‍ കാണാതായത്. രണ്ടു ദിവസങ്ങളിലായി ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് തോട്ടിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ കോണ്‍ക്രീറ്റ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പടന്ന മാച്ചിക്കാട് യുവാവിനെ കോണ്‍ക്രീറ്റ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി കെ രാഘവന്റെ മകന്‍ സി അനില്‍കുമാറാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മാച്ചിക്കാട്ടെ അയ്യപ്പമന്ദിരത്തിന് സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ് പത്മിനി. സഹോദരി അഖിത.

കാര്‍ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന; വിദ്യാനഗറിലെ സര്‍വ്വീസ് സെന്റര്‍ നടത്തിപ്പുകാരന്‍ മരിച്ചു

കാസര്‍കോട്: കാര്‍ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട കാസര്‍കോട്, വിദ്യാനഗര്‍ പെട്രോള്‍ പമ്പിലെ സര്‍വ്വീസ് സെന്റര്‍ നടത്തിപ്പുകാരന്‍ മരിച്ചു. കാറഡുക്ക, കോളിയടുക്കത്തെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകന്‍ ബി. ഉദയ മണിയാണി (54)യാണ് മരിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയ മകള്‍ തനുശ്രീയെ കൂട്ടാന്‍ വെള്ളിയാഴ്ച രാത്രി 9.30ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഉദയനും ഭാര്യ ശാന്തയും. മകളെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയില്‍ഉദയനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും ജീവന്‍ …

പാലുവാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; റോഡരികില്‍ നിന്ന 19 കാരിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം

കല്‍പറ്റ: പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാനയാണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പ് അമിതവേഗത്തില്‍ വന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നിന്നു.കുന്നിന് മുകളിലുള്ള വീടിന്റെ തൊട്ടുതാഴെയാണ് സംഭവം. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. അപകടം …

മഴ: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ താനിയത്തു തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി: ഗതാഗതം നിലച്ചു

കാസർകോട് :ശക്തമായ മഴയെ തുടർന്ന് കാസർകോട് മുനിസിപ്പാലിറ്റിയിലെ താനിയത് തുരുത്തി ഗാർഗിൽ പാലത്തിൽ വെള്ളം കയറി. പലത്തിലൂടെയുള്ള കാൽ നടയും വാഹന ഗതാഗതവും നിലച്ചു.തുടർച്ചയായി പെയ്ത ശക്തമായ മഴയെതുടർന്നാണ് വെള്ളം കയറിയത്. പാലത്തിനു ഇരുഭാഗങ്ങളിലുമുള്ള റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.കാർഗിൽ പാലം പൂർണമായി വെള്ളത്തിനടിയിലായിരിക്കുകയാണെന്നു മുനിസിപ്പൽ കൗൺസിലർ ബി എസ് സൈനുദ്ദിൻ അറിയിച്ചു. യാത്രക്കാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മാറ്റു വഴികളിലൂടെ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് തീവ്രമഴ സാധ്യത, 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട് തീവ്രമഴ സാധ്യത. 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ …

കരിച്ചേരിയില്‍ റോഡില്‍ മരംപൊട്ടിവീണു; പൊയിനാച്ചി ബന്തടുക്ക സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: കനത്തമഴയില്‍ കരിച്ചേരി വിളക്ക്മാടത്ത് റോഡില്‍ മരംപൊട്ടിവീണു. ഇതേതുടര്‍ന്ന് പൊയിനാച്ചി ബന്തടുക്ക സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചേയാണ് റോഡില്‍ വലിയ മരം പൊട്ടിവീണത്. വാഹനങ്ങള്‍ ഇല്ലാത്തസമയത്തായിരുന്നു മരം വീണത്. നാട്ടുകാര്‍ കുറച്ച് മര ശിഖരങ്ങള്‍ വെട്ടിമാറ്റി ഇരുചക്രവാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയിരുന്നു. പത്തുമണിയോടെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടതോടെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടേയുള്ള നിരവധി വാഹനയാത്രക്കാരാണ് വലഞ്ഞത്.

കൈയില്‍ പൈസയില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍; സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവെന്നും അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പി.വി അന്‍വര്‍. ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാടി വ്യക്തമാക്കിയത്. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജി വച്ചത്. ഷൗക്കത്തിനെ എതിര്‍ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്-അന്‍വര്‍ പറഞ്ഞു.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യം ഉണ്ട്. എന്നാല്‍ കൈയില്‍ പണമില്ല. സതീശന്റെ വാശിക്ക് യുഡിഎഫ് വലിയ വില …

അബ്ദുല്‍ റഹിം കൊലക്കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മംഗ്‌ളൂരു: ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരക്കൊടിയില്‍ പിക്കപ്പ് ഡ്രൈവര്‍ അബ്ദുല്‍ റഹീമിനെ ക്രൂരമായി വെട്ടിക്കൊല്ലുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് കലന്തര്‍ ഷാഫിയെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസില്‍ പൊലീസ് രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ തെങ്കബെല്ലരുവിലെ സുമിത് ആചാര്യ (27), ബഡഗബെല്ലൂരുവിലെ രവിരാജ് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 27ന് വൈകുന്നേരം കുരിയാല്‍, ഇരക്കൊടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദീപക് (21), പൃഥ്വിരാജ് (21), ചിരന്തന്‍ (19) എന്നിവരെ …