മേൽപ്പറമ്പിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കാസർകോട്: പിക്കപ്പ് വാൻ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിനു സമീപത്തു താമസിക്കുന്ന കെ എ മുഹമ്മദ് ഷുഹൈൽ (26 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മേൽപ്പറമ്പ് ഗോൾഡൻ ബേക്കറിക്ക് മുൻവശം സംസ്ഥാന പാതയിൽ ആണ് അപകടമുണ്ടായത്. മുൻ പ്രവാസിയായ യുവാവ് ബൈക്കിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അബ്ദുൾ ഖാദറിന്റെയും സബൂറയുടെയും മകനാണ്. സഹോദരങ്ങൾ: സാലിഹ്, ഷെഹല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page