മഴ: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ താനിയത്തു തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി: ഗതാഗതം നിലച്ചു

കാസർകോട് :ശക്തമായ മഴയെ തുടർന്ന് കാസർകോട് മുനിസിപ്പാലിറ്റിയിലെ താനിയത് തുരുത്തി ഗാർഗിൽ പാലത്തിൽ വെള്ളം കയറി. പലത്തിലൂടെയുള്ള കാൽ നടയും വാഹന ഗതാഗതവും നിലച്ചു.
തുടർച്ചയായി പെയ്ത ശക്തമായ മഴയെതുടർന്നാണ് വെള്ളം കയറിയത്. പാലത്തിനു ഇരുഭാഗങ്ങളിലുമുള്ള റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.കാർഗിൽ പാലം പൂർണമായി വെള്ളത്തിനടിയിലായിരിക്കുകയാണെന്നു മുനിസിപ്പൽ കൗൺസിലർ ബി എസ് സൈനുദ്ദിൻ അറിയിച്ചു. യാത്രക്കാർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മാറ്റു വഴികളിലൂടെ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page