കൈയില്‍ പൈസയില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍; സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവെന്നും അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പി.വി അന്‍വര്‍. ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാടി വ്യക്തമാക്കിയത്. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജി വച്ചത്. ഷൗക്കത്തിനെ എതിര്‍ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്-അന്‍വര്‍ പറഞ്ഞു.
സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യം ഉണ്ട്. എന്നാല്‍ കൈയില്‍ പണമില്ല. സതീശന്റെ വാശിക്ക് യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരും-അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ശനിയാഴ്ച രാവിലെ നിലമ്പൂരിലെത്തി. സ്വരാജിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

പാവം, ജനങ്ങളെ സേവിച്ചു സേവിച്ചു സാമ്പത്തികമായി തകർന്നുപോയി, ഇപ്പോൾ മാനസികമായും

RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page