അബ്ദുല്‍ റഹിം കൊലക്കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മംഗ്‌ളൂരു: ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരക്കൊടിയില്‍ പിക്കപ്പ് ഡ്രൈവര്‍ അബ്ദുല്‍ റഹീമിനെ ക്രൂരമായി വെട്ടിക്കൊല്ലുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് കലന്തര്‍ ഷാഫിയെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസില്‍ പൊലീസ് രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ തെങ്കബെല്ലരുവിലെ സുമിത് ആചാര്യ (27), ബഡഗബെല്ലൂരുവിലെ രവിരാജ് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 27ന് വൈകുന്നേരം കുരിയാല്‍, ഇരക്കൊടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദീപക് (21), പൃഥ്വിരാജ് (21), ചിരന്തന്‍ (19) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു പേര്‍ കൂടി അറസ്റ്റിലായതോടെ അബ്ദുല്‍ റഹിം കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ ദക്ഷിണകന്നഡ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച അവസാനിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page