കാര്‍ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന; വിദ്യാനഗറിലെ സര്‍വ്വീസ് സെന്റര്‍ നടത്തിപ്പുകാരന്‍ മരിച്ചു

കാസര്‍കോട്: കാര്‍ ഓടിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട കാസര്‍കോട്, വിദ്യാനഗര്‍ പെട്രോള്‍ പമ്പിലെ സര്‍വ്വീസ് സെന്റര്‍ നടത്തിപ്പുകാരന്‍ മരിച്ചു. കാറഡുക്ക, കോളിയടുക്കത്തെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകന്‍ ബി. ഉദയ മണിയാണി (54)യാണ് മരിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയ മകള്‍ തനുശ്രീയെ കൂട്ടാന്‍ വെള്ളിയാഴ്ച രാത്രി 9.30ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഉദയനും ഭാര്യ ശാന്തയും. മകളെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയില്‍
ഉദയനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍: വിനോദ്. മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങള്‍: രാമചന്ദ്ര, ഗോപാല, കുസുമ, കൃഷ്ണ, ഗോവിന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page