ദേശീയ പാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയത; ഡിസിസി നേതൃത്വത്തില്‍ കരാര്‍ കമ്പനി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: ദേശീയ പാത നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് ഡിസിസി നേതൃത്വത്തില്‍ കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മൈലാട്ടി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. അശാസ്ത്രീയമായ നിര്‍മ്മാണം അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊയ്‌നാച്ചിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കമ്പനി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാര്‍ച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ കെ. നീലകണ്ഠന്‍, എം.സി പ്രഭാകരന്‍, മിനി ചന്ദ്രന്‍, ധന്യാസുരേഷ്, സാജിദ് …

മുംബൈയില്‍ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് ഉപ്പള സ്വദേശിയായ റിട്ട. കസ്റ്റംസ് ഓഫീസര്‍ മരിച്ചു

മുംബൈ: നവി മുംബൈയില്‍ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. മുംബൈ വിമാനത്താവളത്തിലെ റിട്ട. കസ്റ്റംസ് ഓഫീസര്‍ ഉപ്പള, മള്ളങ്കൈ, നാട്ടക്കല്ലിലെ അബ്ദുല്‍ ഖാദര്‍ (78) ആണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം നവി മുംബൈയിലായിരുന്നു താമസം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. അബ്ദുല്‍ ഖാദര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.മാതാപിതാക്കള്‍: പരേതരായ അബു ഹാജി …

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, വാട്‌സാപ്പില്‍ നിരന്തരം ശല്യം, വഴങ്ങാതെ വന്നപ്പോള്‍ അപവാദ പ്രചരണവും, വിജേഷ് കുമാര്‍ നമ്പൂതിരിയെ പൊലീസ് പിടികൂടി

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കസബ പോലീസ് പിടികൂടിയത്.ട്രെയിന്‍ യാത്രക്കിടെ ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വാട്‌സാപ്പില്‍ മെസേജ് അയച്ചും, ഇടക്കിടെ വിളിച്ച് ശല്യം തുടങ്ങി. ഫോണ്‍ ബ്ലോക്ക് ചെയ്തതോടെ ഫേസ്ബുക്കിലും വാട്സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഭര്‍തൃമതിയും കാമുകനും കിണറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

ഭര്‍തൃമതിയെയും കാമുകനെയും കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മൂഡബിദ്രി തെങ്കമിജാരു ബഡഗുമിജാരു സ്വദേശി നമിക്ഷാ ഷെട്ടി (29), കാമുകന്‍ നിദോഡി സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ആ സൗഹദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം പുറത്തറിഞ്ഞിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. നമിക്ഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ മാതാവുമായിരുന്നു. ഭര്‍ത്താവ് സതീഷ് …

സിവില്‍ ഏവിയേഷന്‍ ഇന്‍സ്ട്രക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളം സിവില്‍ ഏവിയേഷന്‍ കോച്ചിംഗ് സെന്ററിലെ ഇന്‍സ്ട്രക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട്, കസബ കടപ്പുറം സത്യനാരായണ മഠത്തിനു സമീപത്തെ മാണിക്കം ഹൗസില്‍ നാരായണന്‍ (63) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പത്തു മണിയോടെ മരണം സംഭവിച്ചു.ഭാര്യ: ആശ. മക്കള്‍: അരുണ്‍, ആദി, മിട്ടു. സഹോദരങ്ങള്‍: ലക്ഷ്മി, സുശീല, ദാമോദരന്‍.

കുമ്പള, ഭാസ്‌കര നഗറില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകള്‍ തല കീഴായി മറിഞ്ഞു; ഏഴു പേര്‍ക്ക് പരിക്ക്, രണ്ടു പേര്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍, കട്ടത്തടുക്കയിലും കാര്‍ മറിഞ്ഞു

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനാപകടങ്ങള്‍. ഏഴു പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു യുവതികളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഭാസ്‌കര നഗറില്‍ ആദ്യത്തെ കാര്‍ അപകടം നടന്നത്. മംഗ്ളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന കളത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം തെറ്റി തല കീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ നവോദയ ഫ്രന്റ്സ് ക്ലബ്ബ് പ്രവര്‍ത്തകരും …

പെരിയ ദേശീയപാതയോരത്തെ കുഴിയിൽ ഓട്ടോ വീണു; ഒഴിവായത് വൻ അപകടം

കാസർകോട്: ദേശീയ പാത സർവ്വീസ് റോഡിന്റെ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 മണിയോടെ പെരിയ ടൗണിലാണ് അപകടം. അടിപ്പാതയുടെ സമീപം പടിഞ്ഞാറ് ഭാഗത്ത് നിർമ്മിക്കുന്ന കുഴിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സർവീസ് റോഡിനോടനബന്ധിച്ച് ഈ ഭാഗത്ത് വലിയ കുഴി എടുക്കുന്നുണ്ട്. എന്നാൽ ഈ കുഴിക്ക് മറയൊന്നും സ്ഥാപിച്ചിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെടാതെ ഓടിച്ചു പോകുപോകുമ്പോ യിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ദീർഘനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് …

മുള്ളേരിയ 110 കെ.വി സബ്സ്റ്റേഷനില്‍ വന്‍ തീപിടിത്തം; പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിച്ചു

കാസര്‍കോട്: മുള്ളേരിയ 110 കെ.വി സബ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം. ജീവനക്കാര്‍ക്ക് തീയണക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം ഉണ്ടായത്. സബ് സ്റ്റേഷന്‍ യാര്‍ഡിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ യാര്‍ഡില്‍ ഉണ്ടായിരുന്ന എസ്റ്റിംഗ്ഗുഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്സ് സീനിയര്‍ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വെള്ളവും ഫോമും ഉപയോഗിച്ചാണ് തീയണച്ചത്. അപകടത്തെത്തുടര്‍ന്ന് ചെര്‍ക്കള, …

കൊടുങ്കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു; നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, പോസ്റ്റ് വീണ് കാര്‍ തകര്‍ന്നു

കാസര്‍കോട്: ബുധനാഴ്ച രാത്രി 11 മണിയോടെയുണ്ടായ അതിരൂക്ഷമായ കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു. എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അതിലൊന്നു കാറിനു മുകളില്‍ വീണു കാര്‍ തകര്‍ന്നു. കവി കരുണന്‍ എന്നയാളുടെ കാറിന് മുകളിലാണ് വൈദ്യുതി പോസ്റ്റ് വീണത്. ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. അതേ സമയം 11 മണിയോടെ കീഴൂരും പരിസരവും ഒറ്റയടിക്ക് ഇരുട്ടിലായത് നാട്ടുകാരെ പരിഭ്രമിപ്പിച്ചു. എന്തു സംഭവിച്ചുവെന്ന ആശങ്കയ്ക്കിടയിലാണ് വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിലേക്കു വീണു കിടക്കുന്നതും റോഡു മുഴുവനും വൈദ്യുതി കമ്പികള്‍ ചിതറിക്കിടക്കുന്നതും ആളുകള്‍ കണ്ടത്. …

മോഷ്ടിക്കാന്‍ കയറി, വീട്ടുകാർ ഉണർന്നപ്പോൾ തിടുക്കത്തിൽ സ്വന്തം ഫോൺ മറന്ന് പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്തു സ്ഥലം വിട്ടു, കള്ളനെ പിന്തുടർന്ന് പിടികൂടി പൊലീസ്

തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ കള്ളൻ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ചു. പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്ത മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ്‌ ജോമോന് അബദ്ധം പിണഞ്ഞത്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ തിരക്കിനിടെ സ്വന്തം ഫോൺ മറന്നു വീട്ടിലെ ഫോൺ എടുത്തു സ്ഥലം വിടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ …

ഓടിക്കൊണ്ടിരുന്ന ബസിലേക്കു ആൽമരം വീണു: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വണ്ടൂർ: മലപ്പുറത്ത് ബസിനു മുകളിൽ ആൽമരം Send ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ. അതുൽദേവാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ് എന്നിവർ സഹോദരങ്ങളാണ്. മൂർക്കാട് ഐടിഐയിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് …

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി 52 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. മൂഡ്ബിദ്രിക്ക് സമീപമുള്ള ഇരവൈലുവിലെ ലില്ലി ഡിസൂസ(52)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തിന് സമീപം മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. വീണുകിടക്കുന്ന വൈദ്യുത കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നത് അറിയാത ചവിട്ടിയപ്പോൾ വൈദ്യുതാഘാതമേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സ്കോമിന്റെ (മംഗലാപുരം വൈദ്യുതി വിതരണ കമ്പനി) അശ്രദ്ധയാണ് ദാരുണമായ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉത്തരവാദിയായ മെസ്കോം ഉദ്യോഗസ്ഥനെ …

രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപ്പാത വരുന്നു; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപ്പാത വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. 60 ഉപാധികളോടു കൂടിയാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി പദ്ധതി നടപ്പിലാക്കാൻ ശുപാർശ നൽകിയത്. മേയ് 14,15 തീയതികളിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഇതോടെ നിർമാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തേ പാരിസ്ഥിതിക പ്രശ്നം …

10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലീസ് നടപടിക്കെതിരെ വിമർശനം

എറണാകുളം: നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇരുചക്രവാഹനത്തിലാണ് അക്രമി എത്തിയത്. ഇയാൾ മാസ്ക് ധരിച്ചിരുന്നു. പിന്നിൽ ഒരു വാൻ നിർത്തിയിട്ടിരുന്നു. മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. കൂടെ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറയുന്നു. കുട്ടികൾക്കു മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തിയതായും പരാതിയുണ്ട്. പൊലീസിനെ വിവരം അറിയിച്ചെങ്കിലും നാളെ കൂടുതലായി പരിശോധിക്കാമെന്ന ഒഴുക്കൻ പ്രതികരണമാണ് ലഭിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസ്സുകാരനായ മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് വന്ന് കടിച്ചു; 28 കാരിക്ക്‌ ദാരുണാന്ത്യം

തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.