സിവില്‍ ഏവിയേഷന്‍ ഇന്‍സ്ട്രക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളം സിവില്‍ ഏവിയേഷന്‍ കോച്ചിംഗ് സെന്ററിലെ ഇന്‍സ്ട്രക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട്, കസബ കടപ്പുറം സത്യനാരായണ മഠത്തിനു സമീപത്തെ മാണിക്കം ഹൗസില്‍ നാരായണന്‍ (63) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പത്തു മണിയോടെ മരണം സംഭവിച്ചു.
ഭാര്യ: ആശ. മക്കള്‍: അരുണ്‍, ആദി, മിട്ടു. സഹോദരങ്ങള്‍: ലക്ഷ്മി, സുശീല, ദാമോദരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page