പെരിയ ദേശീയപാതയോരത്തെ കുഴിയിൽ ഓട്ടോ വീണു; ഒഴിവായത് വൻ അപകടം

കാസർകോട്: ദേശീയ പാത സർവ്വീസ് റോഡിന്റെ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 മണിയോടെ പെരിയ ടൗണിലാണ് അപകടം. അടിപ്പാതയുടെ സമീപം പടിഞ്ഞാറ് ഭാഗത്ത് നിർമ്മിക്കുന്ന കുഴിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സർവീസ് റോഡിനോടനബന്ധിച്ച് ഈ ഭാഗത്ത് വലിയ കുഴി എടുക്കുന്നുണ്ട്. എന്നാൽ ഈ കുഴിക്ക് മറയൊന്നും സ്ഥാപിച്ചിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെടാതെ ഓടിച്ചു പോകുപോകുമ്പോ യിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ദീർഘനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഓട്ടോ കുഴിയിൽ നിന്ന് പുറത്തെടുത്ത് ഗതാഗതം സാധാരണ നിലയിലാക്കുകയായിരുന്നു. വളരെ വീതി കുറഞ്ഞ സർവ്വീസ് റോഡാണ് ഈ ഭാഗത്തുള്ളത്. രണ്ടു വാഹനങ്ങൾക്ക് ഒരുമിച് കടന്നുപോകാൻ തന്നെ ഏറെ പ്രയാസം നേരിടുന്നുണ്ട്. മാത്രമല്ല ടൗണായതിനാൽ സദാസമയവും വലിയ തിരക്കും അനുഭവപ്പെടുന്നു. ഇത് മൂലം കാൽനടയാത്രയും ദുഷ്കരമാണ്. കുഴി ക്ക് മറയില്ലാത്തതിനാൽ രാത്രി സമയങ്ങളിലാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. കുഴിശ്രദ്ധയിൽപ്പെടാതിരുന്നാൽ അപകടം ഉറപ്പാണെന്ന് പറയുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page