മുള്ളേരിയ 110 കെ.വി സബ്സ്റ്റേഷനില്‍ വന്‍ തീപിടിത്തം; പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിച്ചു

കാസര്‍കോട്: മുള്ളേരിയ 110 കെ.വി സബ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം. ജീവനക്കാര്‍ക്ക് തീയണക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം ഉണ്ടായത്. സബ് സ്റ്റേഷന്‍ യാര്‍ഡിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ യാര്‍ഡില്‍ ഉണ്ടായിരുന്ന എസ്റ്റിംഗ്ഗുഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്സ് സീനിയര്‍ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വെള്ളവും ഫോമും ഉപയോഗിച്ചാണ് തീയണച്ചത്. അപകടത്തെത്തുടര്‍ന്ന് ചെര്‍ക്കള, മുള്ളേരിയ, ബദിയഡുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് അപകടം നടന്ന യാര്‍ഡ് ഒഴിവാക്കി കൊണ്ട് വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘത്തില്‍ എം രമേശ, എസ് അരുണ്‍ കുമാര്‍, പി.സി മുഹമ്മദ് സിറാജുദ്ദീന്‍, കെ. സതീഷ്, ഹോംഗാര്‍ഡ്,ടി.വി പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page