17 എസ് പി മാര്‍ മെയ് 31 നു വിരമിക്കും

കാസർകോട്: പൊലീസ് സേനയില്‍ നിന്ന് 17 എസ്.പിമാര്‍ മെയ് 31 ന് വിരമിക്കും. അജിത്. വി ഐ.പി.എസ് (ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ എ.ഐ.ജി), രാജു. എ. എസ് ഐ.പി.എസ് (കമാണ്ടന്റ്, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്), പ്രജീഷ് തോട്ടത്തില്‍ (എസ്.പി, ക്രൈംബ്രാഞ്ച് കണ്ണൂര്‍ & കാസറഗോഡ്), സുനില്‍ കുമാര്‍. എ .യു (എസ്.പി, അസിസ്റ്റന്റ് ഡയറക്ടര്‍(ട്രെയിനിംഗ്,കേരള പൊലീസ് അക്കാദമി), സി. എസ് ഷാഹുല്‍ ഹമീദ് (എസ്.പി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, എറണാകുളം റെയ്ഞ്ച്), മധുസൂദനന്‍ .എസ് (എസ്.പി, ക്രൈംബ്രാഞ്ച് …

ഏറ്റുമുട്ടാൻ മോഹൻലാലും സൂര്യയും നാനിയും ; സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലേക്ക്

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തുന്നത്.മോഹൻലാലിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺമൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ബോക്സോഫീസിൽ റെക്കോർഡ് വിജയം നേടിയ ശേഷമാണ് ഒടിടിയിലെത്തുന്നത്. ആഗോളതലത്തിൽ 232.5 കോടി രൂപയുടെ കളക്ഷൻ ചിത്രത്തിനു ലഭിച്ചെന്നാണ് റിപ്പോർട്ട്. കേരള ബോക്സോഫീസിൽ 100 കോടി കളക്ഷൻ നേടുന്ന ആദ്യചിത്രമാണ് തുടരും. 200 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയും. ജിയോ ഹോട്ട്സ്റ്റാറിൽ വെള്ളിയാഴ്ച മുതൽ ചിത്രം ലഭ്യമാകും.സൂര്യയെ നായകനാക്കി കാർത്തിക്ക് …

കുളത്തിൽ വൃദ്ധന്റെ തലയില്ലാത്ത മൃതദേഹം: ദുർമന്ത്രവാദിയാണെന്ന് സംശയിച്ച് കൊലപാതകം, യുവാവ് അറസ്റ്റിൽ

ഭുവനേശ്വർ: ദുർമന്ത്രവാദിയാണെന്ന് സംശയിച്ച് വൃദ്ധനെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഒഡിഷയിലെ കലഹന്ദി ജില്ലയിലാണ് സംഭവം. 65 വയസ്സുകാരനായ രൂപ്സിങ് മാഞ്ചിയെ 2 ദിവസമായി കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിലെ കുളത്തിൽ മാഞ്ചിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ മാഞ്ചിയെ കാണാതായതിനു പിന്നാലെ ഗ്രാമം വിട്ട 21 വയസ്സുകാരനിലേക്കു അന്വേഷണം എത്തി. ഇയാളെ ഗോവയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കോടാലി കൊണ്ട് മാഞ്ചിയുടെ തല …

കൊച്ചിയിലെ കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,തീരത്തടിയാതെ അപകടകരമായ രാസവസ്തുക്കളുള്ള 13 കണ്ടെയ്നറുകൾ

തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്ഇ എൽസ 3 ചരക്കുകപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടി. . തീരദേശത്ത് അപകടം ഒഴിവാക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സഹായിക്കും.മേയ് 24നാണ് അറബിക്കടലിൽ കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയത്. തുടർന്ന് കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. അപകടകരമായ രാസവസ്തുക്കളുള്ള …

കോഴിക്കോട് ബീച്ചിൽ 7 വയസ്സുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമം: 2 നാടോടികൾ കസ്റ്റഡിയിൽ

കോഴിക്കോട്: ബീച്ചിൽ പട്ടാപ്പകൽ 7 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 നാടോടികൾ പിടിയിൽ. മംഗളൂരു സ്വദേശികളായ ശ്രീനിവാസൻ, ലക്ഷ്മി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12.30ഓടെ പുതിയ കടവ് ബീച്ച് പരിസരത്തു വച്ച് കുട്ടിയെ പിടികൂടി ചാക്കിലാക്കി കൊണ്ടു പോകാനാണ് ശ്രമം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയിച്ചതോടെ പൊലീസ് പട്രോളിങ് സംഘമെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കസ്റ്റഡിയിലുള്ള ശ്രീനിവാസൻ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലായി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള പാണളം സ്വദേശി ഉസ്മാൻ എന്ന ഉക്കംപെട്ടിഉസ്മാ(63)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. മധൂർ 2ഉളിയത്തടുക്കയിൽ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ അറിവോ …

അതിതീവ്ര മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 30ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

സാമൂഹ്യ മാധ്യമം വഴി കലാപാഹ്വാനം; വാട്സാപ്പിൽ ശബ്ദ സന്ദേശം ഇട്ട ആൾ പിടിയിൽ

കാസർകോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂളിനു സമീപം താമസക്കാരനുമായ അബ്ദുൾ ലത്തീഫ്(47 ) ആണ് പിടിയിലായത്. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശ പ്രകാരം സൈബർ …

അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു

ജി.പി.എം ഗവ: കോളേജ് മഞ്ചേശ്വരം മഞ്ചേശ്വരം: ജി.പി.എം ഗവ: കോളേജില്‍ 2025-26 അധ്യയന വര്‍ഷം കോമേഴ്സ്, കന്നഡ വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ …

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്‌കൂളിലാണ് സംഭവം. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനാണ് ആനാവൂര്‍ സ്‌കൂളില്‍ അധ്യാപിക എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയിലേക്ക് …

ബന്ധം തുടരാന്‍ സമ്മതിച്ചില്ല; മുന്‍ കാമുകിയുടെ വീടിനു നേരെ എറിയാന്‍ എടുത്ത ഗ്രനേഡ് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

ബാങ്കോക്ക്: ബന്ധത്തില്‍ നിന്നു പിന്മാറിയതിന് മുന്‍ കാമുകിയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞ യുവാവ് സ്‌ഫോടനത്തില്‍ മരിച്ചു. മുന്‍ കാമുകി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തായ്‌ലന്‍ഡിലെ ചാന ജില്ലയിലാണ് സംഭവം. സുരപോങ് തൊങ്‌നാക്ക്(35) ആണ് മരിച്ചത്. മറ്റു 4 പേര്‍ക്ക് പരുക്കേറ്റു. സുരപോങ്ങുമായുള്ള ബന്ധത്തില്‍ നിന്നു യുവതി പിന്മാറിയിരുന്നു. പിന്നാലെ ബന്ധം തുടരണമെന്ന് ആവശ്യവുമായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി. എന്നാല്‍ യുവതി ഇതിനു തയാറായില്ല. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്രിക കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചു. …

girl

ബേള, കടംബളയില്‍ നിന്നു കാണാതായ പ്രതീക്ഷ കാസര്‍കോട് പൊലീസില്‍ ഹാജരായി; കോടതിയില്‍ വച്ച് കാഞ്ഞങ്ങാട്ടെ ആഷിഖ് അലിക്കൊപ്പം പോയി

കാസര്‍കോട്: ചൊവ്വാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ പ്രതീക്ഷ (19) കാസര്‍കോട് പൊലീസില്‍ ഹാജരായി. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് പ്രതീക്ഷയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ യുവതി കാഞ്ഞങ്ങാട് സ്വദേശിയായ കാമുകന്‍ ആഷിഖ് അലിക്കൊപ്പം പോയി.ചൊവ്വാഴ്ച രാവിലെ 10മണിയോടെയാണ് പ്രതീക്ഷ കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതൃസഹോദരന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് …

മൊഗ്രാല്‍പുത്തൂരില്‍ കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് അഗ്‌നിശമന സേന. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂര്‍ കുളംങ്കരയില്‍ 20 കോല്‍ ആഴവും 15 കോല്‍ വെള്ളവും ആള്‍മറയുള്ളതുമായ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ആട്ടിന്‍കുട്ടി വീണത്. സമീപവാസികള്‍ ഏറെ വൈകിയാണ് ഈ സംഭവം അറിയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാസര്‍കോട് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും, …

മല്ലത്ത് തോട്ടില്‍ തുണിയലക്കാന്‍ പോയ വയോധിക ഒഴുക്കില്‍ പെട്ടു മരിച്ചു

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ മല്ലത്ത് വയോധിക തോട്ടിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപിക (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ വീട്ടിനു സമീപത്തെ തോട്ടില്‍ തുണി അലക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ഉച്ചയോടെ നാലു കിലോമീറ്റര്‍ അകലെ കല്ലുകണ്ടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ബാലകൃഷ്ണന്‍, മാലിങ്കന്‍, മധു, സുതന്‍, …

അബ്ദുല്‍ റഹിം കൊലക്കേസ്; മൂന്നു പേര്‍ കസ്റ്റഡിയില്‍

മംഗ്‌ളൂരു: ബണ്ട്വാള്‍ താലൂക്കിലെ കംബോടി, ഇരക്കൊടിയില്‍ കോല്‍ത്തമജലു സ്വദേശിയായ അബ്ദുല്‍ റഹീമി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ദീപക് ഉള്‍പ്പെടെയുള്ള മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.ചൊവ്വാഴ്ച വൈകുന്നേരമാണ് പിക്കപ്പ് ഡ്രൈവറായ അബ്ദുല്‍ റഹീമിനെ ഒരു സംഘം ആള്‍ക്കാര്‍ ബൈക്കുകളിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. മണല്‍ ഇറക്കുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന യുവാവിനും വെട്ടേറ്റിരുന്നു. കൊലയാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് …

ഒന്‍പതും പത്തും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചു; 16കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ഒന്‍പതും പത്തും വയസ്സു പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചതായി പരാതി. പതിനാറു വയസ്സുകാരനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് സഹോദരിമാര്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു, മലയാള സിനിമയിലും അഭിനയിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും നിരവധി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1949 ഡിസംബര്‍ 20 ന് തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍ ആണ് ജനനം. 1974ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കമല്‍ഹാസന്‍, …