ചാവേറാക്രമണത്തിനു ഭീകരർ തയാറെടുക്കുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പഞ്ചാബിലും കശ്മീരിലും ജാഗ്രത, ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനു പ്രതികാരമായി ഭീകരർ ചാവേർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലും പഞ്ചാബിലും ജാഗ്രത കർശനമാക്കി. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്കറെ തൊയിബയും സുരക്ഷാ സേനയ്ക്കു നേരെ ചാവേറാക്രമണത്തിനു തയാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത സ്റ്റേഡിയങ്ങൾക്കുനേരെ ബോംബ് ഭീഷണി. ഐപിഎൽ വേദികളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.നേരത്തേ പാക്കിസ്താനിലെ …

അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനു കുരുക്ക് മുറുകുന്നു; പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി

പട്ന: ജോലിക്കു പകരം ഭൂമി തട്ടിപ്പു കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ കുറ്റവിചാരണ ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി.ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്. ഇതു കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതായും ഇഡിയും സിബിഐയും ആരോപിക്കുന്നു. നേരത്തേ കേസിൽ 4 മണിക്കൂറോളം ലാലുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലാലുവിന്റെ ഭാര്യയും …

നിപ; മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: 42 വയസ്സുകാരിക്കു നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ ഹൈ റിസ്ക് കാറ്റഗറിയിലുള്ള 7 പേരുടെ സാമ്പിൾ പരിശോധിച്ചതു നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിലാണ് ഇവരുള്ളത്. ഇവർ എവിടെയൊക്കെ പോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അസ്വാഭാവിക മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം – മംഗളൂരു , മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണംവർധിപ്പിച്ചു; വർധിപ്പിച്ച കോച്ചുകൾ 22 മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോച്ചുകളുടെ വർധനവു 22 നു നിലവിൽ വരും. 20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, 20632 തിരുവനന്തപുരം സെൻട്രൽ -മംഗളുരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഓരോ എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളും ഏഴു ചെയർ കാർ കോച്ചുകളുമാണ് വർധിപ്പിക്കുന്നത്. അതോടെ ഇരുട്രയിനുകളിലും 14 ചെയർകാർ കോച്ചുകൾ വീതവും രണ്ടു വീതം എക്സിക്യൂട്ടീവ് ക്ലാസ് …

ചികിത്സയ്ക്കായി കുടുംബ സ്വത്ത് ഉപയോഗിച്ചു; സഹോദരനെ കുത്തി കൊലപ്പെടുത്തിയ വെറ്റിനറി ഡോക്ടർക്ക് ജീവപര്യന്തം

തിരുവനന്തപുരം:ചികിത്സയ്ക്കു കുടുംബസ്വത്ത് ഉപയോഗിച്ചതിന്റെ വൈരാഗ്യത്തിൽ സഹോദരനെ കുത്തികൊലപ്പെടുത്തിയ വെറ്റിനറി ഡോക്ടർക്കു ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് സർക്കാർ വെറ്റിനറി ഡോക്ടറായ സന്തോഷിന് (47) ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ ജീവനക്കാരനായ സഹോദരൻ സന്ദീപിനെ സന്തോഷ് കുത്തിക്കൊല്ലുകയായിരുന്നു. സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് സന്ദീപ് കിടപ്പിലായിരുന്നു. ഇതോടെ ചികിത്സയ്ക്കായി കുടുംബ സ്വത്ത് ഉപയോഗിക്കേണ്ടി വന്നു. ഇതിനെ ചൊല്ലി അമ്മയും സന്തോഷുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് …

സുധാകരനെ മാറ്റി,സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു

ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി എഐസിസി നിയമിച്ചു. സ്ഥാനം നഷ്ടമായ കെ.സുധാകരൻ എംപി കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. 2011 മുതൽ പേരാവൂരിൽ നിന്നുള്ള എംഎൽഎയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണി ആന്റണി എംപിയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ കത്തോലിക്ക …

അന്‍വറോര്‍മ്മ 10 ന് കാസർകോട്ട്

കാസര്‍കോട്: ദൃശ്യ സംസ്‌കാരത്തിന് പുതുമ പകർന്ന എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ടാകുന്നു. 10 ന് ശനിയാഴ്ച്ച മൂന്ന് മണിക്ക് കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. സി.ഒ.എ. സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് അധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണവും, സെമിനാര്‍ വിഷയാവതരണവും സിനിമാ-മാധ്യമ നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ നടത്തും.റഹ്‌മാന്‍ തായലങ്ങാടി, ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ …

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്: പേര് റജിസ്റ്റർ ചെയ്ത് 15 നിർമാതാക്കൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ മറുപടി ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് റജിസ്റ്റർ ചെയ്യാൻ 15 നിർമാതാക്കൾ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചതായാണ് വിവരം.പ്രമുഖ നിർമാതാക്കളായ മഹാവീർ ജെയിൻ, അശോക് പണ്ഡിറ്റ്, സംവിധായകൻ മധുർ ഭണ്ഡാക്കർ, ബോളിവുഡ് സ്റ്റുഡിയോകളായ ടി-സീരീസ്, സീ സ്റ്റുഡിയോസ് എന്നിവയാണ് ഇതേ പേരിൽ സിനിമ നിർമിക്കാൻ രംഗത്തുള്ളത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ സ്റ്റുഡിയോസും ഇതിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും വ്യാജ വാർത്തയാണെന്ന് കമ്പനി പ്രതികരിച്ചു.അതിനിടെ ബോളിവുഡിൽ പ്രശസ്തരുടെ …

മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം; റസ്റ്ററന്റ് ഭാഗികമായി തകർന്നു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഇന്ന് ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ തകർന്നു. പാക്കിസ്താൻ സൂപ്പർലീഗിൽ പെഷവാറും കറാച്ചിയും തമ്മിലുള്ള മത്സരം രാത്രി 8ന് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ മത്സരം കറാച്ചിയിലേക്ക് മാറ്റി. ആക്രമണത്തിൽ സ്റ്റേഡിയത്തിനു സമീപത്തെ റസ്റ്ററന്റ് ഭാഗികമായി തകർന്നു. 2 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഡ്രോണിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം ആരംഭിച്ചു.നേരത്തേ ലഹോർ, ഗുർജൻവാല, ഭവൽപുർ, കറാച്ചി ഉൾപ്പെടെ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഇന്ത്യൻ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതായി …

നടൻ വിനായകൻ മദ്യപിച്ചു ഹോട്ടലിൽ ബഹളമുണ്ടാക്കിയതായി പരാതി: പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു ബഹളമുണ്ടാക്കിയ നടൻ വിദേശ വനിതയോടു മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിനായകൻ ഹോട്ടലിലെത്തിയത്. നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവരും അവിടെയുണ്ടായിരുന്നു. എന്നാൽ ഷൂട്ടിങ് അവസാനിച്ചതോടെ മറ്റു അഭിനേതാക്കൾ റൂം ഒഴിഞ്ഞു കൊടുത്തെങ്കിലും വിനായകൻ അതിനു തയാറായില്ല. ഇതോടെ ഹോട്ടൽ ജീവനക്കാരുമായി തർക്കമായി. ഇതോടെ നടനെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പിന്നീട് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച വിനായകൻ ഉദ്യോഗസ്ഥരോടു കയർക്കുകയും …

മന്ത്രി വീണ ജോർജ്ജിന്റെ യു.എസ്. സന്ദർശനം പൊളിഞ്ഞു; കേന്ദ്ര സർക്കാർ യാത്രാ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിന് യു.എസ്. സന്ദർശനത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചു. യുഎസിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനാണ് മന്ത്രി കേന്ദ്രാനുമതി തേടിയിരുന്നത്. മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയാനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.സർവകലാശാല ക്ഷണിച്ചതിനനുസരിച്ചാണ് മന്ത്രിമൂന്നാഴ്ച മുൻപ് കേന്ദ്രസർക്കാരിനോടു അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിക്കുന്ന അറിയിപ്പ് ലഭിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.1876ൽ സ്ഥാപിതമായ ജോൺസ് ഹോപ്കിൻസ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ സർവകലാശാലയാണ്. ഒപ്പം യുഎസിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയുമാണ്.

പേവിഷബാധയേറ്റ് 13വയസ്സുകാരി മരിച്ച സംഭവം: നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പേവിഷബാധയേറ്റ് 13 വയസ്സുകാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി (13) ഏപ്രില്‍ 9ന് പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്.നായയ്ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് കുട്ടിയെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.ഡിസംബര്‍ 13നാണ് ഭാഗ്യലക്ഷ്മിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്നു വാക്‌സീനെടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് പേവിഷബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ 9ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് …

ബാല്യത്തോടുള്ള വേട്ടയാടലുകള്‍ക്കെതിരെ കുട്ടിക്കൂട്ടായ്മയുടെ പ്രതിരോധം: പച്ചത്തെയ്യം സിനിമാ പ്രദര്‍ശനം 10ന് രാവിലെ കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ഭാവിയെയും അതിനെ രൂപപ്പെടുത്തുന്ന കുട്ടികളെയും നന്മയുടെ വഴിയിലേക്കു നയിക്കുന്നതിനു ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഗോപി കുറ്റിക്കോലിന്റെ പച്ചത്തെയ്യം സിനിമയുടെ ആദ്യ പ്രദര്‍ശനം 10നു രാവിലെ 9 മണിക്കു കാഞ്ഞങ്ങാട് ദീപ്തി തീയേറ്ററില്‍ നടക്കും. പ്രത്യാശാപൂര്‍ണ്ണമായ ഈ സിനിമയുടെ പ്രഥമദര്‍ശനം കാണാന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി എസ്, ഫിനാന്‍സ് ഓഫീസര്‍ ശബരീഷ് എം.എസ്, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, കോഡിനേറ്റര്‍ മണി, കണ്‍വീനര്‍ എന്‍.ഡി ശശി …

കേരളത്തില്‍ വീണ്ടും നിപ; മലപ്പുറത്തെ സ്ത്രീ കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ‘നിപ’ പനി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, വളാഞ്ചേരി സ്വദേശിനിയായ 42 കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ചുമയും കാരണമാണ് സ്ത്രീയും വീട്ടിലെ മറ്റൊരു അംഗവും ആശുപത്രിയില്‍ എത്തിയത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. കേരളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ വളര്‍ത്തു കോഴികള്‍ ചത്തിരുന്നു. അവയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നു സംശയിക്കുന്നു.

പാക്കിസ്ഥാനു പിന്തുണയുമായി അല്‍ഖ്വയ്ദ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദ പാക്കിസ്ഥാനു പിന്തുണ പ്രഖ്യാപിച്ചു.ഇതു സംബന്ധിച്ച് അല്‍ഖ്വയ്ദ പുറപ്പെടുവിച്ച പരസ്യ പ്രസ്താവനയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നാണിത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രസ്താവനയില്‍ അല്‍ഖ്വയ്ദ അപലപിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ കടന്നാക്രമണം നടത്തിയെന്നും അതിനു തിരിച്ചടി നല്‍കണമെന്നുമാണ് അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ കോണ്ടിനന്റ് എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന പേരിലാണ് പ്രസ്താവന. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവന പറയുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ …

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്റര്‍ അബ്ദുല്‍ റൗഫ് അസറും; മരണം നൂറിലേറെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഒന്‍പതു ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ മുഖ്യ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് സുപ്രിം കമാന്ററുമാണ് അബ്ദുല്‍ റൗഫ് അസര്‍. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് ഇയാള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും ഭീകരനാണ് അസര്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും …

കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചു: സി.എച്ച്.കുഞ്ഞമ്പു

കാസര്‍കോട്: സംസ്ഥാനത്തു 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിച്ചതില്‍ ഒന്ന് ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് ലഭിച്ചുവെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ, പ്രവൃത്തി സമയത്തിനു ശേഷം വളര്‍ത്തു മൃഗങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കര്‍ഷകന് 1962 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതും, പ്രസ്തുത സെന്റര്‍ വഴി മൃഗചികില്‍സയ്ക്ക് വാഹനവും ഡോക്ടറും കര്‍ഷകന്റെ വീട്ടുപടിക്കല്‍ എത്തുന്നതുമാണ്. മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തന സമയം …

പ്രവാസികള്‍ക്കു ആരോഗ്യജാഗ്രത അനിവാര്യം; ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം: കെ.എം.സി.സി

ദുബായ്: ആരോഗ്യ രംഗത്ത് പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നു ദുബായ് കെ.എം.സി.സി കാസര്‍കോടു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ആരോഗ്യപരമായ ജാഗ്രത കൂടിയേ തീരുവെന്നു കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ലീഡേഴ്സ് മീറ്റ് എടുത്തുകാട്ടി.പ്രവാസികളില്‍ മാനസിക സമ്മര്‍ദ്ദം പതിവായി കാണുന്നു.സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സുഖപ്രദമായ ഉറക്കം, വിശ്രമം, ആത്മസംയമനം, സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം എന്നിവ മാനസികാരോഗ്യത്തിന് നിര്‍ണായക ഘടകമാണെന്നും മീറ്റ് ചൂണ്ടിക്കാട്ടി. മനുഷ്യസേവനം എന്ന മഹാ ദൗത്യത്തിലൂടെ പ്രവാസികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ …