മന്ത്രി വീണ ജോർജ്ജിന്റെ യു.എസ്. സന്ദർശനം പൊളിഞ്ഞു; കേന്ദ്ര സർക്കാർ യാത്രാ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിന് യു.എസ്. സന്ദർശനത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചു. യുഎസിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനാണ് മന്ത്രി കേന്ദ്രാനുമതി തേടിയിരുന്നത്. മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയാനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.
സർവകലാശാല ക്ഷണിച്ചതിനനുസരിച്ചാണ് മന്ത്രി
മൂന്നാഴ്ച മുൻപ് കേന്ദ്രസർക്കാരിനോടു അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിക്കുന്ന അറിയിപ്പ് ലഭിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
1876ൽ സ്ഥാപിതമായ ജോൺസ് ഹോപ്കിൻസ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ സർവകലാശാലയാണ്. ഒപ്പം യുഎസിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page