ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്റര്‍ അബ്ദുല്‍ റൗഫ് അസറും; മരണം നൂറിലേറെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഒന്‍പതു ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ മുഖ്യ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് സുപ്രിം കമാന്ററുമാണ് അബ്ദുല്‍ റൗഫ് അസര്‍. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് ഇയാള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും ഭീകരനാണ് അസര്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങില്‍ പാക്കിസ്ഥാന്‍ സേനയുടെ ഉന്നത മേധാവികളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page