പേവിഷബാധയേറ്റ് 13വയസ്സുകാരി മരിച്ച സംഭവം: നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പേവിഷബാധയേറ്റ് 13 വയസ്സുകാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി (13) ഏപ്രില്‍ 9ന് പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്.
നായയ്ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് കുട്ടിയെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 13നാണ് ഭാഗ്യലക്ഷ്മിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്നു വാക്‌സീനെടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് പേവിഷബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ 9ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഭാഗ്യലക്ഷ്മി മരിച്ചത്.
അതിനിടെ വാക്‌സീനെടുത്തിട്ടും പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ 3 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page