നടൻ വിനായകൻ മദ്യപിച്ചു ഹോട്ടലിൽ ബഹളമുണ്ടാക്കിയതായി പരാതി: പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു ബഹളമുണ്ടാക്കിയ നടൻ വിദേശ വനിതയോടു മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിനായകൻ ഹോട്ടലിലെത്തിയത്. നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവരും അവിടെയുണ്ടായിരുന്നു. എന്നാൽ ഷൂട്ടിങ് അവസാനിച്ചതോടെ മറ്റു അഭിനേതാക്കൾ റൂം ഒഴിഞ്ഞു കൊടുത്തെങ്കിലും വിനായകൻ അതിനു തയാറായില്ല. ഇതോടെ ഹോട്ടൽ ജീവനക്കാരുമായി തർക്കമായി. ഇതോടെ നടനെ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പിന്നീട് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച വിനായകൻ ഉദ്യോഗസ്ഥരോടു കയർക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. വിനായകന്റെ മാനേജരും സംഘവും മാധ്യമപ്രവർത്തകരുമായും സംഘർഷമുണ്ടാക്കിയതായി പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page