കാസർകോട്: കവയിത്രി ശരണ്യ നാരായണന്റെ കവിതാസമാഹാരമായ “പെൺപകർപ്പ് ” കേന്ദ്ര സാഹിത്യ അക്കാദമിഅവാർഡ് ജേതാവ് കെ വി കുമാരൻ പ്രകാശനം ചെയ്തു. ബഹുഭാഷാകവിയരങ്ങുമുണ്ടായിരുന്നു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
കവി ദിവാകരൻ വിഷ്ണുമംഗലം, ടി.എ. ഷാഫിയ്ക്ക് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു.
മലയാളം, കന്നഡ, തുളു, കറാഡ, ഹവ്യക, ഹിന്ദി, കൊങ്കിണി, മറാത്തി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലെ കവികൾ കവിയരങ്ങിൽ അണിനിരന്നു.കവി രാധാകൃഷ്ണ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു.







