ചരിത്രത്തെ രാഷ്‌ട്രീയ കണ്ണടയിലൂടെ കാണരുത്: എൻ ടി യു

കാസർകോട്: കുമ്പള ഉപജില്ലയിൽ നടന്ന സ്കൂൾതല ഫ്രീഡം ക്വിസ് മത്സരത്തിലെ ഒരു ചോദ്യത്തിൽ വീർ സവർക്കറുടെ പേര് ഉത്തരമായി വന്നതിന്റെ പേരിൽ അധ്യാപകനെതിരെ സ്വീകരിച്ച സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്നും
വിദ്യാഭ്യാസത്തെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമാക്കരുതെന്നും ചരിത്രത്തെ രാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ കാണരുതെന്നും എൻ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പറഞ്ഞു.
കാസർക്കോട് ഡി.ഡി.ഇ. ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ചരിത്രപുരുഷന്റെ പേര് ക്വിസ് മത്സരത്തിൻ്റെ ചോദ്യത്തിനുത്തരമായി വന്നത് മാത്രം കുറ്റമായി കാണുന്നത് അംഗീകരിക്കാനാകില്ല.

കേരളത്തിലെ എല്ലാവരും വീര സവർക്കറുടെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കണമെന്നില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ ആർക്കുംവിമർശിക്കാമെന്നും, എന്നാൽ ഇന്ത്യൻ ചരിത്രത്തിലെ ഒരു വ്യക്തിത്വം എന്ന നിലയിൽ അദ്ദേഹത്തെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ വിവാദമായ വ്യക്തിത്വങ്ങളെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി പഠിക്കുകയാണ് വേണ്ടത്. ആരെയും ആരാധിക്കേണ്ടതില്ല; അതുപോലെ ആരെയും ചരിത്രത്തിൽ നിന്ന് പുറത്താക്കുകയും വേണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ഒരു ക്വിസ് മത്സര ചോദ്യത്തിൽ വസ്തുതാപരമായ പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുകയും തിരുത്തുകയും ചെയ്യാം. ആവശ്യമായാൽ ചോദ്യത്തിന്റെ ഉറവിടം പരിശോധിച്ച് അധ്യാപകനിൽ നിന്നും അതേ പോലെ തന്നെ ഈ ചോദ്യങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അംഗീകാരം നൽകി വിവിധ വിദ്യാലയങ്ങളിലേക്ക് അയച്ച ഉപജില്ല വിദ്യാഭ്യാസ ഓഫീസറോടും വിശദീകരണം തേടാം.

എന്നാൽ അന്വേഷണവും വിശദമായ പരിശോധനയും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അധ്യാപകനെതിരെ മാത്രം സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുന്നത് അധ്യാപക സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയത ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ലെന്നും ഇന്ത്യൻ ചരിത്രം വിവിധ ആശയധാരകളുടെയും വ്യക്തിത്വങ്ങളുടെയും സംഭാവനകളിലൂടെയാണ് രൂപപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു .

വിദ്യാഭ്യാസത്തെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കാൻ ആരെയും അനുവദിക്കരുത്

വീർ സവർക്കറുടെ പേരിൽ പോർട്ട് ബ്ലെയറിൽ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നുണ്ടെന്നും, ഭാരതത്തിൻ്റെ പ്രഥമ വനിത പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി വീര സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കയിട്ടുണ്ടെന്നുള്ളതും

ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്ന് കരുതപ്പെടുന്ന പാർലിമെൻ്റ് മന്ദിരത്തിൽ പ്രധാനമന്ത്രി തന്നെ സവർക്കറുടെ ഛായാ ചിത്രം അനാച്ഛാദനം ചെയ്തുവെന്നതുമെല്ലാം പഠിച്ച വിദ്യാർത്ഥി സമൂഹത്തിൽ അദ്ദേഹത്തിൻ്റെ പേര് ഒരു സ്കൂൾ ക്വിസ് ചോദ്യത്തിൽ വന്നത് എങ്ങനെയാണ് ഗുരുതരമായ വിദ്യാഭ്യാസ കുറ്റമായി മാറിയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

“സവർക്കറെ അനുകൂലിക്കണമെന്നില്ല; വിമർശിക്കാം. എന്നാൽ ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല. ചരിത്രം ഭരണക്കാരുടെ സ്വകാര്യ സ്വത്തായി അവതരിപ്പിക്കാൻ പാടില്ല. വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ തടവറയുമല്ല എന്ന സാമാന്യതത്വം കേരള വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കണം-അദ്ദേഹം പറഞ്ഞു. ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അജിത്ത്

സംസ്ഥാന ഉപാധ്യക്ഷൻ കെ. പ്രഭാകരൻ നായർ, വനിതാ വിഭാഗം സംസ്ഥാന ജോയിൻ്റ് കൺവീനർ എ. സുചിത, എൻ രഞ്ചിത്ത്, ഒ.സതീഷ് കുമാർ, കെ.അരവിന്ദാ ക്ഷ ഭണ്ഡാരി, പി. ബാലകൃഷ്ണ പ്രസംഗിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page