കാസർകോട്: ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ജില്ലയുടെ ചുമതലയുള്ള
മന്ത്രി കെ.എം ഷാജി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നു പരേഡ് റിഹേഴ്സല്‍ ആരംഭിച്ചു. സ്വാതന്ത്ര്യദിന പരേഡില്‍ സായുധ സേനകള്‍, പോലീസ്, എക്‌സൈസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 16 പ്ലാറ്റൂണുകള്‍ അണിനിരക്കും.
സ്വാതന്ത്ര്യ ദിന പരേഡ് വീക്ഷിക്കാന്‍ എം.പി, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍ ചടങ്ങിൽ പങ്കെടുക്കും. സ്വാതന്ത്ര്യ സമരസേനാനികൾ
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പൊതുജനങ്ങള്‍ ,വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അർജുൻപാണ്ഡ്യൻ അഭ്യർത്ഥിച്ചു.







