കാസര്‍കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് പല തരത്തിലുള്ള വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പെരിയ ഉപഭോക്തൃ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഇതു മൂലം ഉപഭോക്താക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും വ്യാപാരികള്‍ അനുഭവിക്കുന്ന വിഷമങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് യോഗം മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രദേശവാസികളെ മുഴുവന്‍ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചു.
പെരിയ ഗാന്ധി സ്മാരക വായനശാലയില്‍ നടന്ന സമിതി രൂപീകരണ യോഗത്തില്‍ പി. കൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രമോദ് പെരിയ, വി.കെ അരവിന്ദന്‍, ടി. രവി അടുക്കം, വാര്‍ഡ് മെമ്പര്‍ വേണു, ചമണിയന്‍, പി മണികണ്ഠന്‍, പി ചന്ദ്രന്‍, ദിനേശന്‍, ഇ. ദിനേശന്‍, ഇ. മോഹനന്‍ സംസാരിച്ചു. ടി. രാമകൃഷ്ണന്‍ സ്വാഗതവും പി. മുരളീധരന്‍ നായര്‍ നന്ദിയും പറഞ്ഞു. സമിതി പ്രസിഡണ്ടായി ടി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു.







