കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശനഷ്ടം വരുത്തിയ മൂന്നു കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സിവി വിനോദ് കുമാറിന്റെയും ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം നടത്തിയ പരിശോധനക്കിടയിലാണ് പന്നികളെ കൊന്നൊടുക്കിയത്. ആലൂര്‍, മൈക്കുഴി, ആലിനടുക്കം എന്നിവിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നത് പതിവാക്കിയ പന്നികളെയാണ് വെടിവച്ചു കൊന്നത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ രാഘവന്‍, ഉവൈസ്, കണ്ണോത്ത്, വേണു, അബ്ദുല്ലക്കുഞ്ഞി, ഗിരീഷ്, രാമകൃഷ്ണന്‍, ലൈജു, ജോണി, മധു, രാജ് മോഹനന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.







