സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍; 840 രൂപ കൂടി പവന്‍വില 62,480 രൂപയായി

കാസര്‍കോട്: പവന് 840 രൂപ ഒറ്റയടിക്ക് കൂടി സ്വര്‍ണ്ണവില ചരിത്രത്തില്‍ ആദ്യമായി 62,000 രൂപ പിന്നിട്ടു. 62480 രൂപയാണ് ചൊവ്വാഴ്ച ഒരു പവനു വില. ഗ്രാമിനു 105 രൂപയാണ് കൂടിയത്. ഗ്രാമിന് 7810 രൂപയാണ് ഇന്നത്തെ വില. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വര്‍ണ്ണവില വര്‍ധനവിനു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍ എത്തിയതും സ്വര്‍ണ്ണവില കുത്തനെ ഉയരാന്‍ ഇടയാക്കിയതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കുണ്ടംകുഴിയില്‍ നിന്നു കാണാതായ ജ്യോത്സ്യന്റെ ഭാര്യയും കാമുകനും പൊലീസ് സ്റ്റേഷനില്‍ ഹാജരായി; സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ സ്ത്രീ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയി

കാസര്‍കോട്: കുണ്ടംകുഴിയില്‍ നിന്നു കാണാതായ ജ്യോത്സ്യന്റെ ഭാര്യയും കാമുകനും ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തങ്ങള്‍ വിവാഹിതരായെന്നാണ് ഇരുവരും പൊലീസിനു മൊഴി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതോടെ കാണാതായ സ്ത്രീ ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയി. ഫെബ്രുവരി ഒന്നിനാണ് കുണ്ടംകുഴി ശ്രീനിലയത്തിലെ ശ്രീകല (52)യെ കാണാതായത്. രാവിലെ 8 മണിക്കും രാത്രി 10.45നും ഇടയിലാണ് കാണാതായത്. ‘ഞാന്‍ പോകുന്നു’ വെന്നു കുറിപ്പ് എഴുതി വച്ച ശേഷമാണ് ശ്രീകല പോയതെന്നു ഭര്‍ത്താവ് ബേഡകം …

16കാരിയെ പീഡിപ്പിച്ചു; ചിറ്റാരിക്കാല്‍ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പരാതി നല്‍കിയത് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരി

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. രതീഷ് ഒടയഞ്ചാല്‍, പരപ്പയിലെ അനന്തു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കാറ്റാംകവലയിലെ ഒരു കെട്ടിടത്തില്‍ എത്തിച്ചാണ് രതീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഇപ്പോള്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കഴിഞ്ഞ മാസം വെള്ളരിക്കുണ്ട് പൊലീസും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന സംഭവങ്ങള്‍ പുറത്തുവന്നത്.

മാവുങ്കാലിലെ മെറിന്‍ തോമസ് വെള്ളിക്കോത്തെ ഇര്‍ഫാനൊപ്പം ഒളിച്ചോടി; ബദിയഡുക്കയിലെ മഞ്ജുള പോയത് അയല്‍ക്കാരനായ ബിര്‍മ്മയോടൊപ്പം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഹൊസ്ദുര്‍ഗ്, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസക്കാരായ രണ്ടു യുവതികള്‍ ഒളിച്ചോടി. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മാവുങ്കാല്‍, പുലയനടുക്കത്തെ മെറിന്‍ തോമസി (24)നെ ഫെബ്രുവരി ഒന്നിനാണ് കാണാതായത്. മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് വെള്ളിക്കോത്ത് സ്വദേശിയായ ഇര്‍ഫാന്‍ സലിം എന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്നു പിതാവ് തോമസ് കെ ജോസഫ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ …

മൂന്ന് ദിവസം മുമ്പ് വിവാഹിതയായ 18 കാരി ജീവനൊടുക്കിയ നിലയിൽ; അയൽവാസിയായ 19കാരൻ കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിൽ

മലപ്പുറം: മഞ്ചേരിയിൽ മൂന്നുദിവസം മുമ്പ് വിവാഹിതയായ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുള്ള ഷൈമ സിനിവർ ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഷൈമയുടെ വിവാഹം. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. വീട്ടുകാർക്ക് വിവാഹത്തിന് താല്പര്യമില്ലാത്തതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് …

ചീമേനിയില്‍ എഞ്ചിനീയറുടെ വീട്ടിലെ കവര്‍ച്ച

ചീമേനിയിൽ വീടിന്റെ വാതിൽ തകർത്ത് 40 പവൻ സ്വർണ്ണം കവർന്നു; വെള്ളിപാത്രങ്ങളും നഷ്ടമായി, കവർച്ചയ്ക്ക് പിന്നിൽ വീട്ടുജോലിക്കെത്തിയ നേപ്പാൾ സ്വദേശിയെന്ന് സംശയം

കാസർകോട്: ചീമേനിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻഭാഗം തകർത്ത് 40 പവൻ സ്വർണാഭരണങ്ങളും നാല് കിലോ വെള്ളിപാത്രങ്ങളും കവർന്നു. കണ്ണൂർ സ്വദേശിയും എൻജിനീയറുമായ എൻ മുകേഷിന്റെ ചെമ്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഒരു മാസമായി വീട്ടുജോലിക്ക് നിർത്തിയ നേപ്പാൾ സ്വദേശിയെയും ഭാര്യയെയും കാണാതായിട്ടുണ്ട്. വീട്ടിലെ കന്നുകാലികളെ പരിപാലിക്കുവാൻ എത്തിയ ചക്രഷാഹിയെന്ന ഭാസ്കറിനെയാണ് കാണാതായത്. ഇയാളുടെ ഭാര്യ ഇഷയെയും കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുകേഷും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്. …